ഫാ. മാർട്ടിന്റെ മരണം: ദുരൂഹത വർദ്ധിക്കുന്നു

വാർത്ത : റോജി ഇലന്തൂർ

സ്‌കോട്‌ലൻഡ്‌: സ്‌കോട്‌ലൻഡ്‌ എഡിൻബറ രൂപതയിലെ ഫാൽകിർക്ക്‌ ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ (33) മരണത്തിലെ ദുരൂഹത തുടരുന്നു. ജൂൺ 20നു കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ജൂൺ 23നു വെള്ളിയാഴ്ച ഇന്ത്യൻ സമയം 10:30നു മൃതദേഹം എഡിൻബറയിലെ ഈസ്റ്റ്‌ ലോഥിയാൻ പ്രവിശ്യയിൽ ഡൺബാർ ബീച്ചിനു സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹം ലഭിച്ച്‌ രണ്ടാഴ്ച കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടത്തിലും മരണകാരണം വ്യക്തമാകാത്തതിനാൽ വീണ്ടും പരിശോധന നടത്തി. സ്കോട്‌ലൻഡ്‌ പൊലീസിന്റെ നേതൃത്വത്തിലാണ് വീണ്ടും പരിശോധന നടത്തിയത്‌. 

 

സ്കോട്‌ലൻഡിലുള്ള അധികൃതർ മൃതദേഹം നാട്ടിലേക്ക്‌ അയക്കുന്നതു സംബന്ധമായ കാര്യങ്ങൾ തിങ്കളാഴ്ചയോടെ ഇതു സംബന്ധമായ സാമ്പിളുകൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ വന്നതിനും മറ്റെല്ലാ കാര്യപരിപാടികൾക്കും ശേഷം മാത്രമേ പറയാനാകയുള്ളൂ എന്ന് എഡിൻബറയിലുള്ള ഇന്ത്യൻ കൗൺസിൽ ജനറൽ ആഞ്ചു രഞ്ചൻ അറിയിച്ചു. അതേസമയം തന്നെ കൂടുതൽ കോശസാമ്പിളുകൾ ആവശ്യമെങ്കിൽ എടുത്തതിനുശേഷം മാത്രമേ മൃതദേഹം നാട്ടിലേക്ക്‌ അയക്കുകയുള്ളെന്നും ചില അനൗദ്യോകിക വൃത്തങ്ങളിൽ നിന്നും അറിയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.