ഞാൻ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം സുവിശേഷം പ്രസംഗിക്കുന്നതില്‍ നിന്നും നിങ്ങളെ ആരും തടയില്ല; പാസ്റ്റര്‍മാരോട് പ്രസിഡന്റ്‌ ട്രംപ്

സ്വന്തം ലേഖകന്‍

ഞാൻ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസം പിൻപറ്റാനോ നിങ്ങളുടെ ഹൃദയത്തിലുള്ള കാര്യങ്ങൾ പ്രസംഗിക്കാനോ ആരും നിങ്ങളെ തടയില്ലന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഫസ്റ്റ് ബാപ്റ്റിസ്റ്റ് ഡാളസ് പാസ്റ്ററായ റവ. റോബർട്ട് ജെഫ്രിസ് വാഷിങ്ടൺ ആതിഥ്യമരുളിയ ഫ്രീഡം റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്‌ ട്രമ്പ്‌.

തന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ സുവിശേഷകര്‍  വഹിച്ച പങ്ക് പ്രസിഡന്റ് അംഗീകരിക്കുകയും അവരുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാനുള്ള തന്റെ വാഗ്ദാനത്തെ വീണ്ടും ആവർത്തിക്കുകയും ചെയ്തു.

ദൈവത്തെ നമ്മുടെ സമൂഹത്തില്‍ നിന്നും പുറന്തള്ളുന്നത് നമ്മുക്ക് കാണണ്ട. നമ്മുടെ സമൂഹത്തിന്റെ ഓരോ സ്പന്തനത്തിലും ദൈവത്തെ മുന്‍ നിര്‍ത്തണം. നമ്മുടെ കുട്ടികള്‍ക്ക് നന്നേ ചെറുപ്പത്തിലെ  ദൈവ വചനം ശ്രവിക്കുവാനുള്ള സാഹചര്യം ഒരുങ്ങണം. ഫുട്ബോള്‍ കളിക്ക് മുന്നേ പ്രാര്തിച്ചിട്ടു കളത്തില്‍ ഇറങ്ങുന്ന ടീം നമ്മുക്ക് വേണം. ദൈവാനുഗ്രഹങ്ങൾ അറിയാനും അനുഭവിക്കാനുമുള്ള അവസരം എല്ലാ കുട്ടികൾക്കും വേണം, ട്രമ്പ്‌ പറഞ്ഞു.

post watermark60x60

നമ്മുടെ രാജ്യത്തെ പാസ്റ്റര്മാരുടെയും ബഹുമാന്യരായ വ്യക്തികളുടെയും പ്രസംഗങ്ങള്‍ നീയന്ത്രിക്കാന്‍ തന്‍റെ സര്‍ക്കാരിനു താല്‍പ്പര്യമില്ല. ഞാൻ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസത്തിൽ നിന്ന് നിങ്ങളെ തടയാനോ നിങ്ങളുടെ ഹൃദയത്തിലുള്ളത് പ്രസംഗിക്കുന്നതിൽ നിന്നും ആരും നിങ്ങളെ തടയുകയില്ല, ട്രമ്പ്‌ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like