വെസ്റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

എഡ്മെണ്ടൻ (കാനഡ): ഇരുപത്തിഒൻപതാമത് വെസ്റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസിന് ആഥിതേയത്വം വഹിക്കാൻ എഡ്മെണ്ടനിലുള്ള ദൈവദാസന്മാരും ദൈവമക്കളും ഒരുങ്ങിക്കഴിഞ്ഞു. ആൽബേർട്ടയുടെ തലസ്ഥാനമായ എഡ്മെണ്ടൻ പട്ടണത്തിൽ ജൂലൈ 6 മുതൽ ജൂലൈ 9 വരെയാണ് കോൺഫറൻസ് നടത്തുവാൻ ആഗ്രഹിക്കുന്നത്‌. ഇവാഞ്ജൽ പെന്തക്കോസ്തൽ അസംബ്ലിയും മെറിഡിയൻ ബാംഗ്ക്യുസ്റ്റും കോൺഫറൻസിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കുന്നതിനായി ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

കോൺഫറൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം “ഒരു പരദേശിയുടെ ചിന്താഗതിയോടെ ഈ കാലഘട്ടത്തിൽ എങ്ങനെ ജീവിക്കാം” എന്നതാണ്

(“A Pilgrim Mindset in the Current Era”)

സുപ്രസിദ്ധ പ്രാസംഗികരായ പാസ്റ്റർ കെ.ജെ.തോമസ് (കുമിളി), പാസ്റ്റർ ജേക്കബ് മാത്യു (ഒർലാന്റോ), പാസ്റ്റർ ഗ്ലെൻ ബൊടോൻസ്കി (അലബാമാ) എന്നി ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു

എഡ്മെണ്ടനിലെ വിവിധ സഭകളിലെ അനുഗ്രഹീതരായ ഗായകരെയും സംഗീതജ്ഞരെയും കോർത്തിണക്കി ബ്രദർ.എബിൻ അലക്സ് (എഡ്മെണ്ടൻ) ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നൽകുന്നു. ഈ കോൺഫറൻസിന്റെ ജനൽ കോർഡിനേറ്ററായി പാസ്റ്റർ. സാം വർഗ്ഗീസ് (കേരള പെന്തക്കോസ്ത് അസംബ്ളി, എഡ്മെണ്ടൻ) സേവനം അനുഷ്ഠിക്കുന്നു. മറ്റ് ദൈവദാസന്മാരായ പാസ്റ്റർ.വിൽസൺ കടവിൽ (മാറനാഥാ ഗോസ്പൽ ഫെലോഷിപ്പ്, എഡ്മെണ്ടൻ) പാസ്റ്റർ. അനിസൺ കെ.സാമുവൽ (സയോൺ അപ്പോസ്തലിക് ചർച്ച്, എഡ്മെണ്ടൻ) പാസ്റ്റർ. ജോഷുവാ ജോൺ (ഇമ്മാനുവൽ ഗോസ്പൽ അസംബ്ളി, എഡ്മെണ്ടൻ) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. .

 

-Advertisement-

You might also like
Comments
Loading...