അമേരിക്കക്കിഷ്ട്ടം ഇവാന്‍ഞ്ചെലിക്കല്‍ പ്രസിഡന്റിനെ; കാനഡക്കിഷ്ട്ടം ഗേ അല്ലെങ്കിൽ നിരീശ്വരവാദികളെ

ആങ്കസ് റീഡ് ഇൻസ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ തങ്ങളുടെ രാജ്യത്തിന്‍റെ പ്രസിഡന്റായി കാനഡക്കാർക്ക് ഒരു സുവിശേഷാനുഭാവമുള്ള വ്യക്തിയേക്കാള്‍  ഇഷ്ട്ടം ഗേ, അല്ലെങ്കിൽ നിരീശ്വരവാദിയെ. സര്‍വേയില്‍ പങ്കെടുത്തവരില്‍, ഒരു പുരുഷ സ്വവർഗാനുരാഗി നയിക്കുന്ന പാർട്ടിക്ക് തങ്ങൾ വോട്ടു ചെയ്യുമെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു. 84 ശതമാനം പേരും ലെസ്ബിയന്‍ നേതാവിന് വോട്ട് ചെയ്യും എന്ന് പറഞ്ഞു. 80 ശതമാനം ആള്‍ക്കാര്‍ നിരീശ്വരവാദിയായ ഒരു പ്രസിഡന്റിനെ സ്വീകരിക്കാന്‍ മനസുള്ളവര്‍ ആണ്. 69 ശതമാനം തങ്ങളുടെ പ്രസിഡന്റ്‌ ഒരു ട്രാൻസ്ജെൻഡർ ആയാലും കുഴപ്പമില്ല എന്നാ അഭിപ്രായക്കാരാണ്. 65 ശതമാനം വോട്ട് മാത്രമേ ഇവാന്‍ഞ്ചെലിക്കല്‍ പ്രസിഡന്റിനു ലഭിച്ചുള്ളൂ.

അമേരിക്കയില്‍  ഇവാന്‍ഞ്ചെലിക്കല്‍ പ്രസിഡന്റിനെ പിന്തുണക്കുന്നവര്‍ 72 ശതമാനമാണ്. ഗേ, ലെസ്ബിയന്‍ അല്ലെങ്കിൽ നിരീശ്വരവാദിയായ ഒരു പ്രസിഡന്റിനെ അമേരിക്കക്കാര്‍ക്ക് താല്‍പ്പര്യം ഇല്ല.

ഇരു രാജ്യങ്ങളില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരില്‍, ഒരു  മുസ്ലിം തങ്ങളുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുന്നതില്‍ അമേരിക്കക്കാര്‍ക്ക് അധികം താല്‍പ്പര്യം ഇല്ലന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍ കാനഡക്കാര്‍ മുസ്ലിം പ്രസിഡന്റ്‌ ആയാലും കുഴപ്പമില്ല എന്നാണ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ ഒരു മുസ്ലിം നയിക്കാന്‍ 47 ശതമാനം അമേരിക്കക്കാര്‍ തല്പ്പര്യപെട്ടപ്പോള്‍ കാനഡക്കാര്‍  58 ശതമാനം മുസ്ലിം പ്രസിഡന്റിനു അനുകൂലമായ് വോട്ട് ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like