സ്വവര്‍ഗ്ഗ വിവാഹം: ആഗോള ക്രൈസ്തവരോട് അടിയന്തര പ്രാര്‍ത്ഥന സഹായം ചോദിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ ക്രൈസ്തവര്‍

കാന്‍ബറ: സ്വവര്‍ഗ്ഗ വിവാഹ ബില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നീയമമാക്കതിരിക്കുവാന്‍ ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന അപേഷിച്ചു ഓസ്ട്രേലിയന്‍ ക്രൈസ്തവ സമൂഹം. ഭരണ പക്ഷ നേതാവും മന്ത്രിയുമായ മുതിർന്ന കാബിനറ്റ് മന്ത്രി ക്രിസ്റ്റഫർ പൈൻ എംപി അടുത്തിടെ നടത്തിയ ഒരു രഹസ്യ സംഭാഷണമാണ് ക്രൈസ്തവരില്‍ ആശങ്ക ഉണ്ടാക്കിയത്. സ്വവര്‍ഗ്ഗ വിവാഹം ഓസ്ട്രേലിയില്‍ അധികം താമസിക്കാതെ തന്നെ നീയമ വിധേയമാക്കാനുള്ള ശരമാത്തിലാണ് സര്‍ക്കാര്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഭരണകൂടത്തില്‍ ചിലര്‍ അടുത്തിടെയായ് സ്വവര്‍ഗ്ഗ വിവാഹം നീയമ വിധേയമാക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ ഓസ്ട്രേലിയന്‍ ക്രൈസ്തവരില്‍ ആശങ്കകള്‍ക്ക് വഴി വയ്ച്ചിട്ടുണ്ട്.  ഭരണ കര്‍ത്താക്കള്‍ ദൈവ ഭയം ഉള്ളവരാകുവാനും ദൈവ ഹിതപ്രകാരമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുവാനും വിശ്വാസികള്‍ പ്രാര്‍ഥിക്കുവാന്‍ കാൻബറയിലെ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഓഫീസിലെ മാറ്റ് റെൻസാം ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസ് 2: 1 -3 വാഖ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് എല്ലാ ആത്മീയാവശ്യങ്ങൾക്കുമേലും സമാധാനപൂർണമായ ഒരു ജീവിതം നയിച്ച്, ദൈവഭക്തിയിലും വിശുദ്ധിയിലും ജീവിക്കുവാൻ, എല്ലാ രാജാക്കന്മാർക്കും വേണ്ടി പ്രാര്‍ഥിക്കുവാന്‍ അദ്ദേഹം അഭ്യർത്ഥിക്കുന്നു.

ജെന്നി ഹാഗർ ( ഓസ്ട്രേലിയന്‍ ഹൌസ് ഓഫ് പ്രയര്‍ നേഷന്‍ ) , എസ്തേറിന്റെ ഉപവാസം ഒരു ജനതയുടെ വിധി മറ്റിയെഴുതിയതുപോലെ ജനം ഒന്നിച്ചു മൂന്നു ദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചിലവഴിക്കണം എന്ന് വിശ്വാസികളെ ആഹ്വാനം ചെയ്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപവസത്തിനും പ്രാര്‍ത്ഥനക്കുമുള്ള ആഹ്വാനം ക്രിസ്ത്യന്‍ നേതൃത്വം നല്‍കുന്നുണ്ട്. ആഗോള വിശ്വസ സമൂഹത്തോടും ജൂലൈ 1 മുതല്‍ 3 വരെയുള്ള  മൂന്നു ദിവസം ഓസ്ട്രേലിയക്ക് വേണ്ടി പ്രാര്തിക്കുവാന്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ ആഹ്വാനം ചെയ്യുന്നതായി ബ്രേക്കിംഗ് ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.