എറിത്രിയയില്‍ ആരാധന മദ്ധ്യേ വീണ്ടും റെയ്ഡ്; 160 വിശ്വാസികളെ അറ്റസ്റ്റ് ചെയ്തു

കഴിഞ്ഞമാസം എറിത്രിയയില്‍ നടന്ന സര്‍ക്കാര്‍ അനുമതിയില്ലാതെ ഭവനത്തില്‍ സഭായോഗം കൂടിയതിനു 30 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടെ  160 വിശ്വാസികളെ അറ്റസ്റ്റ് ചെയ്തതായ് Christian Solidarity Worldwide (CSW) റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റസ്റ്റ് ചെയ്തവരെ നക്കുര എന്നാ ജയിലില്‍ പാര്‍പ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റാലി കോളനി ഭരണാധികാരികൾ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കാന്‍ നിര്‍മ്മിച്ച ഭീകരമായ തടവരയാണ് നുക്കര.

post watermark60x60

രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെ ജയിലില്‍ അടച്ചതായാണ്  ക്രിസ്ത്യന്‍ ഹെഡ്ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. മുപ്പതോളം കുട്ടികളെ രക്ഷകര്‍ത്താക്കള്‍ ഇല്ലാതെ പോലിസ് പറഞ്ഞുവിട്ടത്. മാത്രമല്ല ഈ കുട്ടികളെ ഏതെങ്കിലും ക്രൈസ്തവര്‍ സഹായിക്കുന്നുണ്ടോ എന്നും പോലിസ് നിരീക്ഷിക്കുന്നുമുണ്ട്.

ഓപ്പണ്‍ഡോര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ക്രൈസ്തവര്‍ക്കെതിരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനമാണു എറിത്രിയക്കുള്ളത്. ക്രൈസ്തവ സമൂഹങ്ങളില്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക വിഭാഗത്തിനു മാത്രമാണ് എറിത്രിയയില്‍ മത സ്വാതന്ത്ര്യം ഉള്ളത്. പ്രോട്ടസ്ട്ടന്റ്റ് സഭകളും , ആരാധനകളും അവിടെ നീയമ വിരുദ്ധമാണ്.

Download Our Android App | iOS App

അറസ്റ്റ് ചെയ്യപ്പെടുന്നവരെ നീണ്ട വര്‍ഷങ്ങള്‍ വിചാരണ കൂടാതെ തടവറയില്‍ പാര്‍പ്പിക്കുന്നതും അവിടെ പതിവാണ്. ജയിലില്‍ സ്ഥലം ഇല്ലാതെ വരുമ്പോള്‍ കപ്പലുകല്‍ക്കുപയോഗിക്കുന്ന കണ്ടൈനറൂകളില്‍ ക്രൈസ്തവരെ പാര്‍പ്പിക്കാറുണ്ട്. അവിടെ ചൂടിന്റെ കാടിന്ന്യം 60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയാരുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുള്‍പ്പെടെ ഈ കൊടിയ പീഡനത്തിനെതിരെ പലപ്പോഴും ശബ്ധിക്കരുണ്ടെങ്കിലും എറിത്രിയന്‍ ഭരണകൂടം അതൊന്നും ഗൌനിക്കാറില്ല.

-ADVERTISEMENT-

You might also like