കൊളംബസ്: 36 – മത് പിസിനാക് ബോസ്റ്റണിൽ 2018 ജൂലൈ 5 മുതൽ 8 വരെ നടക്കും. ഇപ്പോൾ കൊളംബസിൽ നടക്കുന്ന കോൺഫറൻസിൽ അടുത്ത വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു.

PCNAK 2018 ഭാരവാഹികൾ : പാസ്റ്റർ ബഥേൽ ഇടിക്കുള (നാഷണൽ കൺവീനർ), വെസ്‌ലി പി മാത്യു (നാഷണൽ സെക്രട്ടറി), ബേബികുട്ടി ജോർജ് (നാഷണൽ ട്രേഷറർ), ഷോണി തോമസ് (യൂത്ത് കോർഡിനേറ്റർ), നിബു വെള്ളവന്താനം (മീഡിയ കൺവീനർ )
വളരെ ശക്തമായ ഒരു യുവനേതൃത്വമാണ് പിസിനാക് 2018ന് ഉള്ളത്. സംഘാടക മികവിൽ കഴിവ് തെളിയിച്ചവരാണെല്ലാവരും. അവരുടെ നേതൃത്വത്തിൽ വളരെ വ്യത്യസ്തമായി, വളരെ പുതുമകളോടെ അടുത്ത കോൺഫറൻസ് നടക്കുമെന്ന് പ്രതീക്ഷയാണ് നോർത്ത് അമേരിക്കൻ മലയാളി വിശ്വാസി സമൂഹം പങ്കുവെച്ചത്.
Download Our Android App | iOS App
പിസിനാക് 2018 കമ്മറ്റി അംഗങ്ങൾക്ക് ക്രൈസ്തവ എഴുത്തു പുരയുടെ ആശംസകളും ഒപ്പം അഭിനന്ദനങ്ങളും. പിസിനാക് 2019 നാഷണൽ കൺവീനർ പാസ്റ്റര്‍ കെ.സി ജോണിനെയും (ഫ്ലോറിഡ) തിരഞ്ഞെടുത്തു.