⁠⁠⁠⁠⁠കുവൈറ്റിൽ ജയിലിൽ ആയ യുവാവിന്റെ മോചനത്തിന് നിസഹായരായ കുടുംബം വഴി തേടുന്നു.

ചെയ്യാത്ത തെറ്റിന് ജയിലിൽ ആയ യുവാവിന്റെ മോചനം വൈകുന്നു; ഗവർമെന്റ് ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.

2015 മാർച്ച് മുതൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്റ്റാഫ് നേഴ്സ് ആയി ജോലിചെയ്തു വന്ന തൊടുപുഴ സ്വദേശിയായ എബിൻ തോമസ് എന്ന യുവാവാണ് കുവൈറ്റിൽ ജയിൽ ആയിരിക്കുന്നത്.
കുവൈറ്റ് മിനിസ്‌ട്രിയിൽ ഫഹാഹീൽ ക്ലിനിക്കിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തു ഇപ്പോൾ തടവറയിൽ കഴിയുന്ന എബിൻ തോമസിന്റെ മോചനത്തിനായി അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു.

രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു ഈ വർഷം ഫെബ്രുവരി 22 നാണ് കുവൈറ്റ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ എബിൻ ഈ വിഷയത്തിൽ നിരപരാധിയാണ്. കൈക്കൂലി മേടിച്ചു രക്ത സാമ്പിളുകളിൽ കൃത്രിമത്വം കാണിച്ചു മെഡിക്കലി ഫിറ്റ് എന്ന് റിപ്പോർട്ട് കൊടുക്കുന്ന റാക്കറ്റ് കുവൈറ്റിൽ ഉണ്ട്. അത്തരം റാക്കറ്റുകളുടെ സ്വാധീനത്തിൽ വീഴാഞ്ഞ എബിനെ അറിഞ്ഞുകൊണ്ട് കുടുക്കിയതായാണെന്നാണ് കരുതുന്നത്.

ഈ കേസിൽ വിചാരണ വരുന്ന വെള്ളിയാഴ്ച ആരംഭിക്കുകയാണ്.

അതേ സമയം കേരള സർക്കാരും, പ്രവാസി സംഘടനകളും, തോമസ് ചാണ്ടി എം.എൽ.എ യും ഈ വിഷയത്തിൽ സജീവവമായി ഇടപെട്ടു എബിന്റെ മോചനം യാഥാർഥ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട്. സഹപ്രവർത്തകന്റെ ചതിയിൽ പെട്ടാണ് കേസിൽ അകപെട്ടതെന്നു ബന്ധുക്കൾ പറയുന്നു. രക്ത സാമ്പിളുകളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചു ഫെബ്രുവരി 22 അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും മോചനത്തിയി കാര്യമായ ശ്രമങ്ങൾ ഒന്നും നടന്നിരുന്നില്ല. മാധ്യമങ്ങളും ഈ റിപ്പോർട്ട് ചെയ്തിരുന്നില്ല. വിധവയായ മാതാവിനും രോഗിയായ സഹോദരനും ഏക ആശ്രയമായിരുന്ന എബിൻ ജയിലിലായതോടെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം, കഴിഞ്ഞ ദിവസങ്ങളിൽ എബിന്റെ സഹോദരൻ നവമാധ്യങ്ങളിൽ പുറത്തുവിട്ട പ്രാർത്ഥന അഭ്യര്ഥനയാണ് ഇപ്പോൾ ഈ വിഷയത്തെ പുറംലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്.നീയമങ്ങൾ കർക്കശമായ നാട്ടിൽ ഒരു നിരപരാധി ശിക്ഷിക്കപ്പെടാതെയിരിക്കാൻ ദൈവ മക്കളുടെ അടിയന്തര പ്രാർത്ഥന ഈ വിഷയത്തിൽ കുടുംബം ചോദിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ നിങ്ങള്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ താഴെകാണുന്ന വിവരങ്ങൾ പ്രേയോജനപ്പെടുത്താം .
കൂടുതൽ ആശയവിനിമയത്തിനായി കുവൈത്തിൽ ജോലി ചെയ്യുന്ന ജയ്സൺ ജോർജുമായി ബന്ധപ്പെടുക.
Contact Number- 0096598876910
ADDRESS OF WORK PLACE- Al Faheel Medical Center, Souq Sabha, Block 8, Street Number 38, Faheel,
ADDRESS OF ABIN-

Abin Thomas
Abuhalifa, Block 2, Street 34

Building No 18, Room No. 10

Abdul Malik Bin Marwan

Passport Number- J4056987

KUWAIT CIVIL ID NUMBER- 288051510305

LIBIN THOMAS

MUNDOLIPUTHENPURAYIL H, MATTATHIPARA P.O, Ph- +919744004277.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.