ചര്‍ച്ചില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫേസ്ബുക്ക്‌ പ്രവര്‍ത്തിക്കുമെന്ന്  മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്

ലോകത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി സമൂഹീക വിഷയങ്ങളില്‍ ഫേസ്ബുക്ക്‌ പ്രവർത്തിക്കും

ഫേസ് ബുക്ക്‌, ചര്‍ച്ചില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. പള്ളിയില്‍ പോകുന്നവര്‍ സ്വമേധയ ചാരിറ്റിക്ക് വേണ്ടി കൂടുതല്‍  സമയവും പണവും ചിലവഴിക്കുന്നു. അവര്‍ ഒരു മതത്തിന്റെ ഭാഗമായതുകൊണ്ടല്ല മറിച്ച് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

അതെ പോലെ, ഫേസ് ബുക്കും സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ മുന്നില്‍ നില്‍ക്കണം. അശരണര്‍ക്ക് വേണ്ടി കരുതുകയും ജനങ്ങളെ ഒരു സഭയെപ്പോലെ തന്നെ ഒന്നിപ്പിക്കുകയും ചെയ്യണമെന്നു അദ്ദേഹം പറഞ്ഞു.

ഒരു സഭയെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ ഒരു പാസ്റ്റര്‍ ഉണ്ട്. സഭാ വിശ്വാസികളുടെ ക്ഷേമത്തിനായ് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഒരു ടീമിനെ മുന്നോട്ടു പരിശീലിപ്പിക്കാന്‍ ഒരു പരിശീലകനുണ്ട്. നമ്മുക്ക് സുരക്ഷിത വലയം ഒരുക്കാന്‍ അധികാരികള്‍ ഉണ്ട്.

ലോകത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി സമൂഹീക വിഷയങ്ങളില്‍ അധികം പ്രതിബദ്ധത കാണിക്കത്തക്ക നിലവാരത്തില്‍ ഫേസ് ബുക്ക്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക്‌ ഈ പുതിയ ദൌത്യവുമായ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ചിക്കാഗോയില്‍ നടന്ന ഒരു മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.