പ്രതിഭാസംഗമം; ആവേശമായി പി.വൈ.പി.എ. താലന്ത് ഡേ….!!!

ജന പങ്കാളിത്തം കൊണ്ടും, നിലവാരം കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു

ഷാർജ: യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത 350 പി.വൈ.പി.എ. പ്രതിഭകൾ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസിന് ആവേശവും ആഹ്ളാദവും പകർന്നു.

ജൂൺ 26ന് നടന്ന പി.വൈ.പി.എ. യു.എ.ഇ. റീജിയൻ താലന്ത് പരിശോധനയാണ് പങ്കാളിത്തം കൊണ്ടും, നിലവാരം കൊണ്ടും ജനശ്രദ്ധ ആകർഷിച്ചത്. 9 മണിക്കൂർ നീണ്ടു നിന്ന പരിപാടി സംഗീതവും, പ്രസംഗവും, ബൈബിൾ ക്വിസും, സാഹിത്യ സൃഷ്ടികളും ഒക്കെകൊണ്ട് നിറപ്പകിട്ടാര്ന്നതായിരുന്നു.

ലോർഡ്സൺ ആൻറണി, ബ്ലമിൻ ബാബു, ജോൺസൺ പീറ്റർ, ഡഗ്ലസ് ജോസഫ്, പാസ്റ്റർ ജസ്റ്റിൻ കോശി, കൃസ്റ്റി പാണ്ടനാട്, റോജിൻ പൈനമൂട്, ജോയൽ ഇമ്മാനുവൽ എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

പി.വൈ.പി.എ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി.എം. ശാമുവേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഐ.പി.സി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗെർസിം പി. ജോൺ ഉദ്ഘാടനം ചെയ്തു. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്, റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ അലക്സ് ഏബ്രഹാം ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ എം. തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഐ.പി.സി. യു.എ.ഇ. റീജിയനിലെ കർതൃശുശ്രൂഷകൻമാരും, സൺഡേസ്കൂൾ, പി.വൈ.പി.എ. , സോദരിസമാജം ഭാരവാഹികളും സമ്മാനദാനം നിർവഹിച്ചു.

വ്യക്തിഗത ചാമ്പ്യൻഷിപ്പ് ജോസ് പി തോമസ്സ് (ഐ.പി.സി. വർഷിപ്പ് സെന്റ്, ഷാർജ ) കരസ്ഥമാക്കി. ഗ്രൂപ്പ് ബൈബിൾ ക്വിസിൽ വർഷിപ്പ് സെന്റ് ഷാർജ , കർമ്മേൽ ഷാർജ, ബേർഷേബ ദുബായ് , ഏബനേസർ അലൈയിൻ എന്നിവർ വിജയികളായി. ഗ്രൂപ്പ് സോംഗിൽ (മലയാളം) വർഷിപ്പ് സെന്റർ ഷാർജ, എബനേസർ ദുബായ്, ഐ.പി.സി. അബുദാബി എന്നിവരും ഗ്രൂപ്പ് സോംഗിൽ (ഇംഗ്ളീഷ്) ഫിലദൽഫിയ ദുബായ്, ഐ. പി. സി. ഷാർജ എന്നിവരും വിജയിച്ചു.

റോബിൻ സാം മാത്യു, ജെൻസൺ മാമ്മൻ എന്നിവർ താലന്ത് കൺവീനർമാരായി പ്രവൃത്തിച്ചു. പാസ്റ്റർ സൈമൺ ചാക്കോ, പാസ്റ്റർ സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ബ്ലസൻ തോണിപ്പാറ എന്നിവർ നേതൃത്വം നല്കി. താലന്ത് പരിശോധന അവിസ്മരണീയമാക്കിയ എല്ലാ പി.വൈ.പി.എ. അംഗങ്ങൾക്കും സഭാ ശുശ്രൂഷകൻമാർക്കും സെക്രട്ടറി ഷിബു മുളളംകാടിൽ നന്ദി അറിയിച്ചു.  

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading