കഥ: ദൈവിക ഭരണം | രെഞ്ജിത് ജോയി

സഭയിൽ ഇന്ന് ഇലക്ഷനാണ്. ആദ്യമായിട്ടാണ് പെതുസഭയിൽ വച്ച് യുവജനങ്ങളുടെ തെരഞ്ഞെടുപ്പു നടക്കുന്നത്. ദീർഘനാളായി യൂത്ത് സെക്രട്ടറി ആയിരുന്ന ഷിബു ബ്രദർ സഭാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ തനിക്ക് രണ്ടു കൂടെ ഒരുമിച്ചു കൊണ്ടു പോകുന്നതിനുള്ള ബുന്ദിമുട്ട് അറിയിച്ചതിനെ തുടർന്നാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പു വേണ്ടി വന്നത്. സഭാ യോഗത്തിനു ശേഷം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉണ്ടായി.. മുൻ യുത്ത് സെക്രട്ടറി ഷിബു എഴുന്നേറ്റുനിന്നു യൂത്ത് സെക്രട്ടറിയായി തുടരുന്നതിൽ തന്റെ പ്രായവും മറ്റു അസൗകര്യങ്ങളും ഉണർത്തിച്ചു. സഭ അതു അംഗികരിച്ചതായി അദ്ധ്യക്ഷൻ കൂടി ആയ പാസ്റ്റർ അറിയിച്ചു. പകരം ആര്? ഷിബു ബ്രദർ തന്നെയാണ് ബ്ലസ്സന്റെ പേര് മുന്നോട്ടുവച്ചത്. അതിനെ പിൻതാങ്ങി കൊണ്ട് എബിയുടെ പപ്പയും എഴുന്നേറ്റു.. എടാ ബ്ലസ്സ,… നിന്റെ പേര് സെക്രട്ടറി സ്ഥാനത്തെക്ക് ഷിബുച്ചായൻ പറഞ്ഞിരിക്കുന്നു: കുനിഞ്ഞിരുന്നു വചനം വായിച്ചോണ്ട് ഇരുന്ന ബ്ലസ്സനെ തട്ടി കൊണ്ട് എബി പറഞ്ഞു. എന്റെയോ?. എന്നെ കൊണ്ട് ഒന്നു പറ്റില്ല. വായിച്ചോണ്ടിരുന്ന പത്രോസിന്റെ ലേഖനം അടച്ചു വച്ചു കൊണ്ട് ബ്ലസ്സന്റെ മറുപടി പെട്ടെന്ന് ആയിരുന്നു. ബ്ലസ്സനു എന്തെങ്കിലും പറയാനുണ്ടോ? പാസ്റ്ററെ, എന്നെകൊണ്ടു കഴിയുകയില്ല? അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോനേ ? .. ഷിബുവിന്റെ അസാന്നിധ്യത്തിൽ ബ്ലസ്സൻ അല്ലയോ ഇതൊക്കെ നോക്കിയത്. അതു കൊണ്ടു ഒന്നു ശ്രമിച്ചു നോക്കു ബ്ലസ്സാ.. പറ്റിയില്ലെങ്കിൽ അടുത്ത വർഷം മാറാം അദ്ധ്യക്ഷനായ പാസ്റ്ററുടെ അഭിപ്രായം അതായിരുന്നു. അവസാനം മനസ്സില്ല മനസോടെ ബ്ലസ്സൻ തന്നെ യൂത്ത് സെക്രട്ടറിയായി സ്ഥാനമേറ്റു … യൂത്ത് മീറ്റിങ്ങുങ്ങൾ ഉണർന്നു. യൂത്ത് മീറ്റിങ്ങായി സഭയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സഭയ്ക്കു പുറത്തു വിവിധ പ്രോഗ്രാമുകളായി.. അതിവേഗം ബ്ലസ്സൻ ഡിസ്ട്രിക്ക് , സ്റ്റേറ്റ് കമ്മിറ്റികളിലെക്കും കയറിപറ്റി. ഇപ്പോൾ താൻ ഭയങ്കര തിരക്കിലാണ് .. സെൻട്രൽ കമ്മറ്റി, കമ്മറ്റിയുടെ പ്രവർത്തനങ്ങൾ, മോട്ടോർ ബൈക്ക് റാലി , മദ്യത്തിനെത്തിരെയുള്ള സമ്മേള നങ്ങൾ, മെഡിക്കൽ ക്യാമ്പ് … അങ്ങനെ പോകുന്നു. പലപ്പോഴും വീട്ടിലെത്തുമ്പോൾ തന്നെ രാത്രി വളരെ വൈകും… പതിവു പോലെ വൈകിട്ടു പ്രോഗ്രാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴെക്കും രാത്രി ഒരു മണിയായി. ചോറു കഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മയുടെ ചോദ്യമുണ്ടായി: പ്രോഗ്രാം എങ്ങനെ ഉണ്ടായിരുന്നു? കിടിലൻ! ശക്തമായ പരസ്യ ഉണ്ടായിരുന്നതുകൊണ്ട് വളരെ യുവജനങ്ങൾ എത്തിയിരുന്നു. പരസ്യത്തിനായി മാത്രം ഒരു ലക്ഷം രൂപയോളം മുടങ്ങിയിരുന്നു. നാളത്തെ പത്രത്തിൽ എന്റെ ഫോട്ടോയുണ്ടാകും അമ്മ നോക്കിക്കോ ! ഇത്തരം പ്രോഗ്രമുകൾ ഒക്കെ എന്തിനാ മോനെ വ്യക്തികളുടെ ഫോട്ടോ സഹിതം നൂസ്സ് പേപ്പറിൽ കൊടുക്കുന്നതു? അതു പിന്നെ …. എല്ലാവരും ഒന്നു അറിയണ്ടേ നാം ആരെക്കയാണ് എന്ന്? എല്ലാവരെയും അറിയിക്കുവാൻ ഫോട്ടോ വേണമെന്നുണ്ടോ ? നിന്റെ വലിയ ഫോട്ടോയും ബാനറു ഒക്കെ വയ്ക്കുമ്പോൾ കർത്താവിനെ ഉയർത്തേണ്ട നാം …നമ്മെ തന്നെ ഉയർത്തി കാണിക്കുകയല്ലേ? നമ്മുടെ പിതാക്കന്മാരുടെ കാലത്ത് അനേകം വിടുതലുകളും അത്ഭുതങ്ങളും ഒരോ മീറ്റിങ്ങിലും നടന്നിരുന്നു എങ്കിലും അവർ അത് പറഞ്ഞു കൊണ്ടു പോലും നടന്നിരുന്നില്ല.ഇതു പറഞ്ഞിട്ട് അമ്മ തന്റെ ഫോട്ടോയുള്ള ഒരു വീക്കിലിയുമായി അടുത്തുവന്നു. “നമ്മുടെ ജനറൽ സെക്രട്ടറി ” എന്ന തലക്കെട്ടിൽ തന്റെ ഫോട്ടോയും. ഇത് എന്താണ് ? അമ്മേ, ഇത് സ്റ്റേറ്റ് യുവജന കമ്മറ്റിയിലെക്കുള്ള തെരെഞ്ഞെടുപ്പിന്റെതാണ്. കഴിഞ്ഞ ഞാറാഴ്ച്ച ആരാധനയ്ക്ക് പങ്കെടുക്കാതെ താൻ പോയതു ഇതിന്റെ പ്രചരണത്തിനാണമ്മേ. ഇനിയും രണ്ടു മുന്നു ഞാറാഴ്ച്ചയും തനിക്കു ഇങ്ങനെ പോകേണ്ടി വരും. പപ്പ ഇന്നലെയും വിളിച്ചിരുന്നു, നിന്റെ പഠിത്തമെങ്ങനെയുണ്ട് എന്ന് ചോദിച്ചു. അമ്മ എന്തു പറഞ്ഞു?. ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു. …നീ ഒരു വിഷയത്തിനു തോറ്റകാര്യം…ഇതുവരെ ക്ലാസ്സിൽ മുമ്പനായ നീ എങ്ങനെ തോറ്റു എന്ന് പപ്പ ചോദിച്ചു. പിന്നെ ..പപ്പ ഒരു കാര്യം കൂടെ നിന്നോടു പറയാൻ പറഞ്ഞു ; തൽക്കാലം നീ സ്വന്തം സഭയിൽ മാത്രം പ്രവർത്തിച്ചാൽ മതി എന്ന് . ഇതൊന്നു കഴിഞ്ഞോട്ടെ എല്ലാം നിർത്തുകയാ : എന്നു പറഞ്ഞ് ബ്ലസ്സൻ കൈ കഴുകി മുറിയിലേക്കു പോകുമ്പോൾ… എന്തു പെട്ടെന്നാണ് തന്റെ ജീവിതം മാറിമറിഞ്ഞത് എന്ന് തന്റെ മനസിലൂടെ ഒരു ചിന്ത കടന്നുപോയി….. മോബെലിൽ വരെ ബൈബിൾ കിടപ്പോണ്ട് എന്നാലും ബൈബിൾ വേണ്ട വിധം വായിച്ചിട്ട് മാസങ്ങളോ വർഷങ്ങളോ ആയി. ഇതൊന്നു ഇല്ലാതിരുന്നപ്പോൾ താൻ ഒന്നും രണ്ടും മണിക്കൂർ വചനത്തിൽ രസിക്കുമായിരുന്നു. ഇപ്പോൾ വല്ലപ്പോഴും കിടക്കാൻ നേരം പുതപ്പു മുകളിലൂടെ ഇടുന്നതിനു മുമ്പായി ഒറ്റവാക്കിൽ ” ദൈവമേ നീ സകലവും അറിയുന്നു എന്നു ഒരു പ്രാർത്ഥന മാത്രം. എന്നാൽ ഫേസ്ബുക്കിലും വാട്ട്സ് അപ്പിലും ഉള്ള മെസേജുകൾ ഒന്നു തന്നെ വായിക്കാതെ വിടുന്നതുമില്ല . ആരെയും പിണക്കാതെ എല്ലാറ്റിനും ഒരു കൈ കെടുക്കാറുണ്ട് (ലൈക്ക്). ഫ്രണ്ട്സ് ലിസ്റ്റ് അഞ്ഞുറു പിന്നിട്ടു. എന്നാലും ഇപ്പോഴു എന്ത് ആവശ്യത്തിനും ആ എബി മാത്രമെയുള്ളും. അവൻ നേരിട്ട് വന്ന് പറയുന്ന ജന്മദിന ആശംസകളുമായി ഒത്തു നോക്കുമ്പോൾ ഫേസ്ബുക്കിലൂടെ ഉള്ള നുറു കണക്കിനുള്ള “ഹാപ്പി ബർത്ത്ഡേ ” ആശംസകൾ ഒന്നുമല്ല. എങ്കിലും എബിയും അമ്മയും ഒക്കെ സംസാരിക്കുമ്പോഴും ഞാൻ ആ ബുക്കു നോക്കുന്നത് അവർ എന്നെ എങ്ങനെ സഹിക്കുന്നുണ്ടാവും?. അവർക്ക് രണ്ടു പേർക്കും ഈ സോഷിൽ മീഡിയ ഇഷ്ടവുമല്ല. നേരത്തെ എനിക്കും ഇത് ഇഷ്ടമില്ലായിരുന്നു. പക്ഷെ കമ്മറ്റിയുടെ അറിയിപ്പുകളും മറ്റും വാട്ട്സ് അപ്പിലൂടെ അറിയിക്കു എന്നു വന്നപ്പോൾ .. പുതിയ ഒരു ഫോൺ വാങ്ങാൻ താനും നിർബന്ധിതനായി… ഇപ്പം ഇതൊന്നു ഇല്ലാതെ പറ്റത്തില്ല എന്നു വരെയായി . ഇന്ന് എന്തോ.. രാത്രി ഒരു മണി കഴിഞ്ഞിട്ടു ഉറക്കം വരുന്നില്ല.. പല വിധ ചിന്തകൾ തന്നെ അലട്ടുന്നുണ്ട്…. ഇങ്ങനെ പോയാൽ പറ്റുകയില്ല കർത്താവിൽ തനിക്കുണ്ടായിരുന്ന ആ സന്തോഷം തിരികെ പ്രാപിക്കേണം…അല്ലെങ്കിൽ ഞാൻ നിത്യത കണി കണുകയില്ല… എന്റെ ഈ കാലത്തുതന്നെ കർത്താവിന്റെ വരവുണ്ടാകും . വചനം പറയുന്നതുപോലെ ഒരോരുത്തർക്കും വാങ്ങുന്നതിനും വിൽക്കുന്നതിനു ഒരോ നമ്പർ ആയി കഴിഞ്ഞു…. ദിവസങ്ങൾ വളരെ വേഗം കടന്നുപോയി. ബ്ലസ്സൻ കരയുന്നതു കേട്ടിട്ടാണ് അമ്മ വന്നത്. എന്താ എന്തുപറ്റി? ഇലക്ഷൻ റിസൽട്ട് വന്നു… ഞാൻ ഒഴികെ എന്റെ പാനലിൽ ഉള്ള എല്ലാവരും ജയിച്ചു. അതു നന്നായി… അമ്മ എന്നാ ചിരിക്കുന്നതു…? പിന്നെ എങ്ങനെ ചിരിക്കാതിരിക്കും… നീ തന്നെ അല്ലേ പറഞ്ഞത് ഇതോടു കൂടെ എല്ലാം നിർത്തുകയാണെന്ന് . അതിനുള്ള അവസരം കൈവന്നിരിക്കുന്നു എന്നു വിചാരിച്ചാൽ മതി. പിന്നെ…നീ എന്തിനാ കരയുന്നത്? അധികാര മോഹം നിന്റെ തലയ്ക്കു പിടിച്ചോ? പിടിച്ചെന്ന് തോന്നുന്നു … ജയിക്കുമെന്നു പ്രതീക്ഷിച്ചു. തോറ്റപ്പോൾ വല്ലാത്ത ഒരു വിഷമം … മോനെ കർത്താവു നമ്മെ നിയന്ത്രിക്കണം. നാം എതിനോടു തോൽക്കുന്നുവോ അതിനു നാം അടിമപ്പെട്ടിരിക്കുന്നു.. സോഷിൽ മിഡിയയും ആധികരമോഹങ്ങളും നമ്മെ ഭരിക്കരുത്. ഒരോ ദിവസവും നാം ഈ ലോകത്തിൽ ഉള്ളതിൽ നിന്നു ജയം പ്രാപിക്കണം. അതാണ് കർത്താവു പറയുന്നത് : ജയിക്കുന്നവന്നു ഞാൻ എന്നോടു കൂടെ ഇരിപ്പാൻ വരം നൽകും എന്നാണ്. സ്ഥാനമാനങ്ങൾ തെറ്റണന്നാണോ അമ്മ പറയുന്നത്? തെറ്റാണ് എന്നല്ല. മറിച്ച് നിന്റെ കാര്യം തന്നെ എടുക്കാം.. നിനക്ക് ചെറിയ സ്ഥാനം ലഭിച്ചപ്പോൾ തന്നെ.. ദൈവമായുള്ള നിന്റെ ബന്ധം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി. ദൈവത്തോടു ബന്ധമില്ലാത്ത നിന്നിൽ നിന്നു വരുന്ന തീരുമാനങ്ങളും അങ്ങനെയായിരിക്കില്ലേ?. നീ തോറ്റതു ദൈവത്തിന്റെ ഹിതമാണെന്ന് ചിന്തിച്ച് .പെട്ടെന്ന് തയാറായിവാ.. കാപ്പി കുടിച്ചിട്ട് നമ്മുക്കു വൈകിട്ടത്തെ പ്രാർത്ഥനയ്ക്ക് പോകാം… അമ്മ പറഞ്ഞതു ശരിയാണ് . എങ്കിലും താൻ മാത്രം എന്തു കൊണ്ടു തോറ്റു . ദൈവത്തോടു തന്നെ ചോദിക്കാം. കുറച്ചുനേരം കട്ടിലിൽ തന്നെ മുട്ടുകുത്തി. ദൈവമേ, ഞാൻ എന്തു കൊണ്ട് തോറ്റു? കുറച്ചു നേരം നിശബ്ദനായിരുന്നപ്പോൾ അവന്റ ഉള്ളിൽ നിന്നു ഒരു ചിന്ത കടന്നുവന്നു. ഞാൻ ദൈവത്തോടു അനുവാദം ചോദിച്ചിട്ട് ആണോ ഇലക്ഷനു നിന്നത്.? പിന്നെ എങ്ങനെ ദൈവം ഇതിനു മറുപടി നൽകു.. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് നേരത്തെ ഒക്കെ ഒരോ കാര്യവും ദൈവവിക ആലോചന ചോദിച്ചിട്ടെ നമ്മുടെ പിതാക്കന്മാർ മുന്നോട്ടു പോയിരുന്നുള്ളു. വലിയ നേട്ടമുണ്ടാക്കുന്ന കാര്യങ്ങൾ പോലും ദൈവവിക ആലോചനയില്ലന്നു പറഞ്ഞ് അവർ നിരാകരിച്ചിരുന്നു. കർത്താവു നമ്മോടു സംസാരിക്കണമെങ്കിൽ നാം വചനം ധ്യാനിക്കേണ്ടത് ആവശ്യമാണ്. പതുക്കെ മേശ പുറത്തിരുന്ന വചനം കൈയിലെടുത്തു… ചുവന്ന റിബൺ വച്ചിരുന്ന ഭാഗം തുറന്നു… അപ്പോസ്തലനായ പത്രോസിന്റ ലേഖനം പതുക്കെ വായിച്ചു തുടങ്ങി ….. വായിക്കുന്തോറു കുടുതൽ കൂടുതൽ വായിക്കാണമെന്നു തോന്നി.. ഒരു വാക്യത്തിലെത്തിയപ്പോൾ അവൻ നിർത്തി ആ വാചകം അവൻ മനസിരുത്തി വീണ്ടു വീണ്ടു വായിച്ചു: “കുഞ്ഞുങ്ങളെ , അവൻ പ്രത്യക്ഷനാകുബോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചു പോകതെ അവന്റെ പ്രത്യക്ഷതയിൽ നമ്മുക്കു ധൈര്യ ഉണ്ടകേണ്ടതിനു അവനിൽ വസിക്കുവിൻ… “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.