ചെറുകഥ: പ്രണയലോകത്തില്‍ ചിന്തകളുടെ ഒരു യാത്ര….

സ്വപ്നങ്ങളില്‍ ചാലിച്ച വിവിധ നിറം വസ്ത്രം  ( ചോപ്പും ,പച്ചയും, നീലയും) ധരിച്ച് പനിനീര്‍പൂക്ക ളുമേന്തി ഇതാ കുറെ കമിതാക്കള്‍ തേരാ-പാര അലയുന്നു. ഇവരില്‍ ആരാണ് ഭൂമിയെ പ്രസന്നമാക്കി പ്രകാശം പരത്തുന്നത് ?

പലര്‍ക്കും ചില വര്‍ഷങ്ങള്‍ക്കു മുബ്  ഇങ്ങനെ ഒരു ദിവസത്തെപറ്റി അറിയില്ലായിരുന്നു , പ്രണയത്തിന്‍റെ മറവില്‍ വന്‍ ലാഭം കൊയ്യുന്ന ആധുനിക  കച്ചവടക്കാരുടെ  വാണിജ്യ തന്ത്രം കണ്ടു പിടിച്ച ദിവസമാണ്  ഫെബ്രുവരി 14 എന്നതും അറിഞ്ഞില്ല.

എന്താണ് പ്രണയം എന്നറിയാന്‍ ഞാന്‍ എന്‍റെ ചിന്തകളെ പതിയെ മേയാന്‍ അഴിച്ചുവിട്ടു. ചിന്തകള്‍ പ്രണയത്തിന്‍റെ ലോകത്തിലൂടെ നടന്നു തുടങ്ങി. ചിന്തകളോട് നേരെ നടക്കുവാന്‍ ഞാന്‍ ശാസിച്ചു , അല്പം പരിഭവം എന്നോട് തോന്നിയെങ്കിലും ചിന്തകള്‍ നേരെ നടക്കുവാന്‍ തുടങ്ങി. നടന്നു നടന്നു ഒരു ‘കടല്‍’ തീരത്തെത്തി നിന്നു.

ഞാന്‍ ചോദിച്ചു  എന്താ നീ നിന്നത്?

ചിന്തകള്‍ പറഞ്ഞുതുടങ്ങി  “സ്നേഹിക്കുന്നവര്‍ക്കായി കടല്‍ പകര്‍ത്തുകൊടുത്ത സ്നേഹം, പ്രണയിക്കുന്നവന്‍റെ വിശ്വസ്ത്തതയെ മനസിലാക്കാതെ അവനെ കുറ്റപെടുത്തിയപ്പോഴും  ആഘാത സ്നേഹത്താല്‍ കടല്‍ വിഭജിച്ച് ചരിത്രത്തെ അത്ഭുതപെടുത്തിയ സ്നേഹം

ഇത്തരത്തിലുള്ള മഹാ സ്നേഹമോര്‍ത്തു ചിന്തകള്‍ വിസ്മയംപൂണ്ടു നില്‍ക്കെ ഞാന്‍ അവയോട് യാത്ര തുടരാന്‍ പറഞ്ഞു .
അങ്ങനെ വിസ്മയഭരിതമായ ചിന്തകള്‍ നടന്നു തുടങ്ങി.

നടന്നു നടന്ന് ഒരു മഴവില്ലിനെ കണ്ടതും അതിനെ തുറിച്ചുനോക്കികൊണ്ട് നിന്നു. ‘മഴവില്ല്‘ സ്നേഹത്തില്‍ നിന്ന് ആവിര്‍ഭാവിച്ചൊരു രൂപം ! ഒരു മഹാപ്രളയത്തില്‍ നിന്നും പ്രാണനാഥന്‍ തന്‍റെ പ്രണയിനിയെ പെട്ടകത്തിലൂടെ രക്ഷപെടുത്തിയതിന്‍റെ ഓര്‍മ്മയാണ് ഈ മഴവില്ല്. പ്രളയത്തേക്കാള്‍ വലിയ
വേദനയോടെ പ്രണയിക്കുന്നവന്‍റെ സ്നേഹമോര്‍ത്ത് ചിന്തകളുടെ കണ്ണ് ഒന്ന് കലങ്ങി. എങ്കിലും വീണ്ടും നടന്നു തുടങ്ങി….

പൂക്കള്‍ നിറഞ്ഞ ഉദ്യാനത്തില്‍ എത്തി.പൂക്കളുടെ വാസന ആസ്വദിക്കുന്ന ചിന്തകളെ തട്ടിമാറ്റി കൊണ്ട് കുറെ പൂക്കളുമായി ഇതാ ഒരു യുവാവ്‌ തന്‍റെ പ്രണയിനിയ്ക്ക്  പൂക്കള്‍ കൊടുക്കുവാന്‍ പാഴുകയാണ് .

അയാളുടെ  വഴികളിലുടെ ചിന്തകളും നടന്നു തുടങ്ങി ……നടന്നു..നടന്നു…അവരുടെ ജീവിതം കണ്ട് പകച്ചു നിന്നു. പ്രണയിച്ച ഇരുവരും കുടുംബക്കാരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ വിവാഹം കഴിച്ചു. പ്രണയിച്ചിരുന്നപ്പോള്‍ കണ്ടതായ ഗുണങ്ങള്‍ മാത്രമല്ല , ഇരുവരിലും ഗുണ-ദോഷങ്ങള്‍ ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവരുടെ മാനസിക വിടവിന് കാരണമായി. അവസാനം വക്കീല്‍ കൊടുത്ത പേപ്പറില്‍ കുത്തിവരിച്ച് ഇരുവരും വേര്‍പിരിഞ്ഞു. പരസ്പരം പ്രണയിച്ചവര്‍ദൈവഇഷ്ടത്തെയോ   കുടുംബ ഇഷ്ടത്തെയോ  കുറിച്ച് ഓര്‍ക്കാതെ സ്വന്തം ഇഷ്ടത്തിന്  പ്രാധാന്യം നല്‍കി. അതുകൊണ്ട് അവരുടെ സ്വപ്നങ്ങളില്‍  കണ്ടൊരു ജീവിതം നയിക്കുവാന്‍ അവര്‍ക്ക് കഴിയാതെയായി.

ഇതുപോലെ ഒരുപാടു കുടുംബങ്ങള്‍ തകര്‍ന്നു പോകുന്നതോര്‍ത്ത് വിഷമിച്ച ചിന്തകള്‍ മെല്ലെ അവിടുന്ന് വിടവാങ്ങി.

ഞങ്ങള്‍ മടങ്ങി നടക്കുന്നതിനിടയില്‍ ചിന്തകള്‍ പെട്ടെന്ന് അവിടെ നിന്നു, എന്തോ ശ്രവിക്കുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു – “എന്താ നീ ശ്രവിക്കുന്നത് ?? ”

“ഇവയില്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ..??” എന്നൊരു ശബ്ദം കേട്ടു എന്ന് ചിന്തകള്‍ പറഞ്ഞു .

ആ ശബ്ദം എന്‍റെ കാതിലും മുഴങ്ങി “ഇവയില്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ??..”

ഞാന്‍ “ഉവ്വ് കര്‍ത്താവെ” എന്ന് ഉത്തരം പറഞ്ഞു….. എന്‍റെ ഉത്തരം കേട്ടതും ചിന്തകള്‍ കൈയ്യടിച്ചുകൊണ്ട് പറഞ്ഞു ” നല്ല പ്രതികരണം“.

വാൽകഷ്ണം:
നമ്മുടെ പ്രതികരണം നമ്മുടെ ആത്മീകതയുടെ പ്രതീകമാണ്‌

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.