ലേഖനം:”അൺകോംപ്രോമൈസിങ് ഫണ്ടമെന്റൽ പെന്റെകോസ്റ്റൽ” | ഡോ.അജു തോമസ്

ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന വാക്കുകളാണ് Uncompromising ,Fundamental , Pentecostal എന്നീ മൂന്ന് വാക്കുകൾ . PCNAK -ൽ Pr .Saju John Mathew തന്റെ തന്നെ പ്രസംഗത്തിൽ തന്നെ തന്നെ പരിചപ്പെടുത്താൻ ഉപയോഗിച്ച മൂന്നു വാക്കുകൾ ആണ് അവ. വെറും മൂന്നു വാക്കുകൾ എങ്കിലും ആ വാക്കുകൾക്ക് ആഴത്തിലുള്ള അർത്ഥ തലം ഉണ്ട്.ആയിരം വാക്കുകൾക്ക് സംവേദനം ചെയ്യാൻ കഴിയുന്നതിലും ആഴത്തിലുള്ള അർഥം ഈ മൂന്നു വാക്കുകൾക്ക് പെന്തെകോസ്തു സമൂഹത്തോടും പെന്തെകോസ്തു ഇതര സമൂഹത്തോടും വിളിച്ചു പറയുവാനുണ്ട്. ഒരു വിശ്വാസി എങ്ങനെ ആയിരിക്കണം ,അഥവാ ഒരു യഥാർത്ഥ പെന്തെകോസ്തു വിശ്വാസിയുടെ Quality എന്തായിരിക്കണം എന്ന് ഈ മൂന്നു വാക്കുകൾ വരച്ചു കാട്ടുന്നു.

എന്തുകൊണ്ട് ഒരു വിശ്വാസി Uncompromising Fundamental Pentecostal ആവണം ?

ഒരു വിശ്വാസിയെ സംബന്ധിച്ച് ആ വ്യക്തിയുടെ ജീവിത പാത വിശുദ്ധ തിരുവെഴുത്തിൽ അധിഷ്ഠിതമായുള്ളതായിരിക്കണം. കാരണം , ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ എങ്ങനെ ആകണം എന്നും മരണ ശേഷം എന്താണ് ആ വ്യക്തിക്ക് ലഭിക്കുന്നത് എന്നും വളരെ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് വിശുദ്ധ വേദ പുസ്തകം. ഒരു വിശ്വാസി Uncompromising Fundamental Pentecostal Believer ആകണം എന്നുള്ളത് തന്നെയാണ് വിശുദ്ധ വേദപുസ്തകം മുൻപോട്ടു വെയ്ക്കുന്ന ആശയം. നാട് ഓടുമ്പോൾ നടുവേ ഓടണം എന്നുള്ള ആശയം ക്രിസ്തു വിശ്വാസിക്ക് യോജിച്ചതല്ല. മറിച്ചു , നാട് ഓടുമ്പോൾ ഒറ്റയ്‌ക്കെ ഉള്ളുവെങ്കിലും അറിഞ്ഞ വിശ്വാസം മുറുകെ പിടിച്ചു ഓടണം എന്നുള്ളതാണ് ക്രിസ്തു വിശ്വാസിക്ക് യോജിക്കുന്നതു . നമ്മുടെ പിതാക്കന്മാർ ഒക്കെ തന്നെ Uncompromising Fundamental Pentecostals ആയിരുന്നു.ഒരു പക്ഷെ മാനുഷികമായ കുറവുകൾ അവർക്കു ഉണ്ടായിരുന്നിരിക്കാം…എന്നാൽ , തങ്ങളാൽ കഴിയുന്ന വിധത്തിൽ അറിഞ്ഞ സത്യത്തിനു വേണ്ടി നില നിൽക്കാനും വചനത്തോട് കൂറ് പുലർത്തി ഉപദേശത്തിൽ വിട്ടുവീഴ്ച മനോഭാവം കാണിക്കാതെ മുൻപോട്ടു പോകുവാനും അവർ ശ്രമിച്ചു.അത് മുഖാന്തരം , ലോക പ്രകാരം പല നഷ്ടങ്ങളും താൽക്കാലികമായി അവർക്കു നേരിട്ടുണ്ട് .എങ്കിലും ലോകത്തിൽ നഷ്ടങ്ങൾ ഏറിയപ്പോൾ സ്വർഗ്ഗത്തിലെ നിക്ഷേപങ്ങൾ ഏറിക്കൊണ്ടേയിരുന്നു..അതിനാലാണ് “ഈ മണ്ണേ പ്രതി മാണിക്യം വെടിയുകയില്ല ഞാൻ ” എന്ന് ഒരു ഭക്തന് പാടാൻ സാധിച്ചത്.

Uncompromising Fundamental Pentecostal
……………………………………………………………….

അനുരഞ്ജനത്തിന്റെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ ഏതു തുറയിലും അനുരഞ്ജനത്തിന് അതീവ പ്രാധാന്യം കൊടുക്കാറുണ്ട്. എന്നാൽ ഈ അനുരഞ്ജനം തന്നെ രണ്ടു വിധത്തിൽ ഉണ്ട് എന്ന് നാം മനസ്സിലാക്കാതെ പോകരുത്. Positive Compromise എന്നും Negative Compromise എന്നും നമുക്ക് അതിനെ തരം തിരിക്കാൻ സാധിക്കും.ലോകത്തിൽ രണ്ടു വ്യക്തികൾ തമ്മിലോ രണ്ടു കൂട്ടർ തമ്മിലോ രണ്ടു രാജ്യങ്ങൾ തമ്മിലോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ആണ് മധ്യസ്ഥർ എല്ലാവർക്കും ഉപദേശം നൽകുന്നത്. അതിനു വേണ്ടി പല Compromise Formula -കളും രൂപപ്പെടുത്താറുമുണ്ട്. എന്നാൽ ഒരു ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ച് തന്റെ ഉപദേശത്തിലോ വിശ്വാസത്തിലോ ആരോടും Compromise ചെയ്യാൻ പ്രമാണമില്ല.ഇനി compromise ചെയ്യുകയാണെങ്കിൽ അത് Negative Compromise ആയിരിക്കും. എന്നാൽ compromise -നു വേണ്ടി പല നിലകളിൽ പിശാച് ശ്രമിക്കും. അതിനു പല മുഖാന്തരങ്ങൾ പിശാച് ഒരുക്കും. “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. ” (എഫെസ്യർ 6 :12 -13 ). പോരാട്ടത്തിൽ അനുരഞ്ജനം നടത്താൻ ഉള്ള ഉപദേശം അല്ല പരിശുദ്ധാത്മാവ് സഭയ്ക്കും വിശ്വാസികൾക്കും നൽകുന്നത് , പകരം ഒരു തരത്തിലും അനുരഞ്ജനത്തിന് തയ്യാർ ആവാതെ പിശാചിനോടു എതിർത്തു നില്ക്കാൻ സർവ്വായുധവർഗ്ഗം ധരിക്കാൻ ആണ് ബുദ്ധിഉപദേശിക്കുന്നത്.

എന്നാൽ ഇതിനു വിരുദ്ധമായി കർത്താവു താൻ വില കൊടുത്തു വാങ്ങിയ വിശുദ്ധ വംശം തന്നെ പിശാചിനോടും ലോകത്തോടും അനുരഞ്ജനത്തിന് തയ്യാറായി ഉപദേശ സത്യങ്ങളെ ലഘൂകരിക്കുകയോ പുത്തൻ ഉപദേശങ്ങളുടെ പുറകെ പോവുകയോ ചെയ്യുന്ന പരിതാപകരമായ കാഴ്ച കാണാൻ സാധിക്കുന്നു.. എന്നാൽ നാം “Uncompromising ” ആകണം എന്ന് തന്നെ ദൈവം ആഗ്രഹിക്കയാൽ ഒരു മടങ്ങി വരവിനു തയ്യാറാണോ ?

Fundamental
…………………..

അടിസ്ഥാനപരമായി നാം ആരായിരിക്കണം എന്നുള്ളത് “fundamental ” എന്ന വാക്കു വെളിവാക്കുന്നു. അപ്പോൾ തന്നെ നമ്മുടെ വിശ്വാസം സംബന്ധിച്ച് എരിവ് ഉള്ളവർ ആയിരിക്കണം എന്ന സൂചന കൂടി ആ വാക്ക് നൽകുന്നുണ്ട്. വിശ്വാസം സംബന്ധിച്ച് എരിവ് ഉണ്ടെങ്കിൽ ഒരു തരത്തിലും വിശ്വാസത്തോടോ ഉപദേശത്തോടോ compromise ചെയ്യാൻ ഒരു വിശ്വാസിക്ക് സാധിക്കുകയില്ല. എന്നാൽ പലപ്പോഴും compromise -ലേക്ക് നീങ്ങുന്നത് വിശ്വാസം സംബന്ധിച്ച് എരിവ് ഇല്ലാത്തതു കൊണ്ടാണ് എന്നുള്ളത് ഒരു യാഥാർഥ്യമാണ്.

Pentecostal
……………….

വിശുദ്ധിയും വേർപാടും പാലിച്ചു പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന കൂട്ടമാണ് പെന്തെക്കോസ്തുകാർ. ഒന്നാം നൂറ്റാണ്ടിലെ സഭ ഈ തരത്തിൽ ദൈവത്തെ ആരാധിച്ചിരുന്ന ഒരു കൂട്ടമാണ് എന്ന് വചനവും ചരിത്രവും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കാലാന്തരത്തിൽ വിശ്വാസത്തോടും ഉപദേശത്തോടും compromise ചെയ്തതിനാൽ “അന്ധകാര യുഗം” എന്ന് നാമകരണം ചെയ്യപ്പെടത്തക്കവണ്ണം ഒരു കാലഘട്ടം സഭയ്ക്ക് ഭവിച്ചു. എന്നാൽ നൂറ്റാണ്ടുകളിലൂടെ ഉപദേശത്തിൽ സഭയെ ദൈവം മടക്കി വരുത്തിയത് നിമിത്തം ആദിമ നൂറ്റാണ്ടിലെ സഭ പോലെ തന്നെ ഒരു കൂട്ടരായി പെന്തെക്കോസ്തുകാർ ഇന്ന് ആയിരിക്കുന്നു.. എന്നാൽ ഇതിൽ നിന്ന് ഒരു മടക്ക യാത്ര പിശാച് ആഗ്രഹിക്കുന്നതിനാൽ നിരന്തരം വിശുദ്ധ ജനത്തെ compromise -ലേക്ക് നയിക്കാൻ പിശാച് ശ്രമിക്കുന്നു.
എങ്ങനെയാണു വിശ്വാസികളാകുന്ന നാം compromise -ലേക്ക് എത്തുന്നത് ?

ഒരു നിമിഷം കൊണ്ടോ ഒരു ദിവസം കൊണ്ടോ അല്ല നാം compromise -ന്റെ പാതയിലേക്ക് എത്തുന്നത്.ദിവസങ്ങൾ കൊണ്ടോ ചില വർഷങ്ങൾ കൊണ്ടോ ആണ് നാം അറിയാതെ തന്നെ compromise -ന്റെ പാതയിലേക്ക് എത്തുന്നത്. ഉപദേശ വിഷയങ്ങളിൽ “സാരമില്ല” എന്ന ഒരു നിലപാട് എന്നാണോ നാം സ്വീകരിക്കുന്നത്, അന്ന് മുതൽ compromise -ന്റെ ഒരു മനഃശാസ്ത്രം നമ്മിൽ രൂപപ്പെട്ടു തുടങ്ങും. ഒരു പക്ഷെ ഒന്നോ രണ്ടോ വിഷയങ്ങളിൽ അനുരഞ്ജനത്തിലേക്കു നാം നീങ്ങിയാലും അനുരഞ്ജനത്തിന്റെ മനഃശാസ്ത്രം നമ്മിൽ രൂപപ്പെടുന്നതാണ് ഏറ്റവും ആശങ്കാജനകമായതു. അതിനാൽ തന്നെ ഇങ്ങനെ ഒരു മനഃശാസ്ത്രം രൂപപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് നാം നമ്മെ തന്നെ ശോധന ചെയ്യേണ്ടുന്ന കാര്യമാണ്.
Compromise-ന്റെ മനശാസ്ത്രം രൂപപ്പെടാൻ ഉള്ള പ്രധാന കാരണം
…………………………………………………………………………………………………..

Uncompromising Fundamental Pentecostals എന്ന് അവകാശപ്പെടുന്ന വിശ്വാസികളുടെയും ദൈവദാസന്മാരുടെയും അധികാരമോഹവും അധികാരവടംവലിയും അത്യാഗ്രഹവും കണ്ടു വളരുന്ന ഇന്നിന്റെ തലമുറ സ്വാഭാവികമായും അങ്ങനെ ഉള്ളവരുടെ വിശ്വാസ്യതയെ കുറിച്ച് സംശയാലുക്കളാകും. ക്രിസ്തുവിനെ മാത്രം നോക്കി ജീവിക്കണം എന്ന ആശയം പ്രധാനപ്പെട്ടതാണെങ്കിലും സ്വാഭാവികമായും മറ്റുള്ളവരുടെ ജീവിതം കൂടി നിലപാടുകൾ രൂപീകരിക്കുന്നതിൽ നമ്മെ സ്വാധീനിക്കും എന്നത് അവിതർക്കിതമാണ്. Uncompromising എന്ന് പറയുകയും അധികാരവടംവലി നടത്തുകയും ഒരുമിച്ചു ചെയ്യുമ്പോൾ ഇന്നത്തെ തലമുറ ആ ഉപദേശത്തിൽ നിലനിൽക്കുന്നത് എങ്ങനെ എന്നും കൂടി നാം ആലോചിക്കണം .ആയതിനാൽ Uncompromising എന്ന ആശയം പിൻപറ്റുന്നവർ അവരെ കൂടി സ്വയം പരിശോധനയ്ക്കു വിധേയപ്പെടുത്തേണ്ടതാണ്.
ദൈവമക്കളെ , കാലം അതിന്റെ അന്ത്യത്തിലേക്ക്‌ എത്തുമ്പോൾ നമ്മെ തന്നെ ശോധന ചെയ്യേണ്ടുന്ന സമയമാണ്. നാം ആരായിരുന്നു എന്നും എന്നാൽ ഇന്ന് ആരാണ് എന്നും നാം തന്നെ ചിന്തിക്കേണ്ടുന്ന സമയമാണ് ഇത്.

ദൈവം ആഗ്രഹിക്കുന്ന Uncompromising Fundamental Pentecostal ആണോ നാം ?

അതോ പിശാച് ആഗ്രഹിക്കുന്ന Compromising Non -Fundamental Pentecostal ആണോ നാം ?

ഈ ചോദ്യങ്ങൾ എപ്പോഴും നമ്മുടെ കാതുകളിൽ മുഴങ്ങട്ടെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.