പി.വൈ.എം – ടി.വി പ്രോഗ്രാം: ചെറുപടക്

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ദൈവസഭയുടെ യുവജന വിഭാഗമായ പി.വൈ.എം നേതൃത്വത്തില്‍ നടത്തപ്പെടുന്ന ടിവി പ്രോഗ്രാം ‘ചെറുപടക്’ എല്ലാ ശനിയാഴ്ചകളിലും ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിക്കും യു.എ.ഇ സമയം ഉച്ചതിരിഞ്ഞ് 2.30നും ഹാര്‍വെസ്റ്റ് ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. ഒരു പെന്തെക്കോസ്ത് യുവജന സംഘടനയുടെ നേതൃത്വത്തില്‍ ഇദംപ്രഥമമായാണ് ഇത്തരത്തില്‍ ഒരു ടിവി പ്രോഗ്രാം എന്ന് കരുതപ്പെടുന്നു. പി.വൈ.എം വോയ്സ് ഗാനങ്ങള്‍ ആലപിക്കുന്നു. ദി ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭയുടെ അനുഗ്രഹീതരായ ദൈവദാസന്മാര്‍ തിരുവചനശുശ്രൂഷ നിര്‍വ്വഹിക്കുന്നു. ഇതുവരെ 20 എപ്പിസോഡുകള്‍ പിന്നിട്ട പ്രോഗ്രാമിന്‍റെ മുന്‍ എപ്പിസോഡുകള്‍ യുട്യൂബില്‍ ലഭ്യമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like