ക്രൈസ്തവരുടെ സേവനങ്ങളിൽ രാഷ്ട്രം അഭിമാനിക്കുന്നു:രാഷ്ട്രപതി

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ക്രൈ​സ്ത​വ പാ​ര​ന്പ​ര്യ​ത്തി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നെ​ന്നും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യും വി​ജ്ഞാ​നം പ​ക​രു​ക​യു​മാ​ണ് ദൈ​വ​ത്തി​നു​ള്ള ഏ​റ്റ​വും ന​ല്ല സേ​വ​ന​മെ​ന്നും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹ​ത്താ​യ ആ ​ദൗ​ത്യ​മാ​ണു സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തെ ജ്ഞാ​നി​ക​ളാ​ക്കി രാ​ഷ്ട്ര​നി​ർ​മി​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഈ ​ദൗ​ത്യം തു​ട​ര​ണം. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം പ​രീ​ക്ഷ​ക​ളി​ലും ബി​രു​ദ​ങ്ങ​ളി​ലു​മ​ല്ല. ഇ​ല്ലാ​ത്ത​വ​രെ സ​ഹാ​യി​ക്കാ​നും പ​ങ്കു​വ​യ്ക്കാ​നു​മാ​ണു നാം ​പ​ഠി​ക്കേ​ണ്ട​ത്- രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ നാ​നാ​ത്വ​ത്തി​ന്‍റെ​യും ബ​ഹു​സ്വ​ര​ത​യു​ടേ​യും അ​ട​യാ​ള​മാ​ണി​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളാ​ണ്. ഈ ​സേ​വ​ന​ങ്ങ​ൾ ലോ​ക പ്ര​ശ​സ്ത​വു​മാ​ണ്- രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

പൊ​തു​സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും കോ​ള​ജ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ടു​ത്ത നൂ​റു വ​ർ​ഷ​ത്തേ​ക്കു മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​നു​ള്ള അ​ടി​ത്ത​റ​യാ​ണ​ത്. തൃ​ശൂ​രി​ന്‍റെ പ്ര​ഥ​മ​മെ​ത്രാ​ൻ ഡോ. ​അ​ഡോ​ൾ​ഫ് മെ​ഡ്ലി​ക്കോ​ട്ട് 1889ൽ ​താ​മ​സി​ക്കാ​നു​ള്ള ബി​ഷ​പ്സ് ഹൗ​സ് നി​ർ​മി​ക്കാ​തെ​യാ​ണ് സ്കൂ​ളും കോ​ള​ജും നി​ർ​മി​ച്ച​ത്. ഇ​എം​എ​സ്, അ​ച്യു​ത​മേ​നോ​ൻ എ​ന്നീ മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളും സ്വാ​മി ചിന്‍മയാ​ന​ന്ദ, ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ര​ട​ക്ക​മു​ള്ള ആ​ത്മീ​യാ​ചാ​ര്യന്‍മാ​രും ഉ​ൾ​പ്പെ​ടെ മ​ഹാന്‍മാരാ​യ അ​നേ​ക​ർ പ​ഠി​ച്ച ഈ ​കോ​ള​ജാ​ണി​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​നു​സ്മ​രി​ച്ചു.

ജാ​തി​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും വി​ദ്യ​പ​ക​ർ​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ ക്രി​സ്ത്യ​ൻ കോ​ള​ജ് രാ​ഷ്ട്ര​നി​ർ​മി​തി​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണെ​ന്ന് കോ​ള​ജി​​ന്‍റെ ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ന്‍റെ മാ​നേ​ജ​ർ​കൂ​ടി​യാ​യ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.