കേംബ്രിഡ്ജ് എബനേസർ പെന്തക്കോസ്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ജോർജിന്റെ മാതാവ് മറിയാമ്മ ജോർജ് (85) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ: പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ബെഥേൽ സഭാംഗവും യു.കെ.യിലെ കേംബ്രിഡ്ജ് എബനേസർ പെന്തക്കോസ്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ജോർജിന്റെ മാതാവുമായ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതനായ യോഹന്നാൻ ജോർജ് ആണ് ഭർത്താവ്.

സംസ്കാര ശുശ്രൂഷകൾ 2026 ഡിസംബർ 3 വ്യാഴാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 മണിയോടെ ഭൗതികശരീരം കഞ്ഞിക്കുഴിയിൽനിന്ന് ചെങ്ങന്നൂർ പുലിയൂരിലുള്ള ആര്യാട്ടിൽ ജോസ് പാസ്റ്ററിന്റെ (ഗിൽഗാൽ) ഭവനത്തിൽ എത്തിക്കും. രാവിലെ 11ന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ബെഥേൽ സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിയോടെ പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതികശരീരം സംസ്കരിക്കും.
രാജു യോഹന്നാൻ, പാസ്റ്റർ ജോർജ് തോമസ് (തബൂക്ക് ബെഥേൽ സഭ, സൗദി അറേബ്യ), പാസ്റ്റർ കുഞ്ഞുമോൻ ജോർജ് (എബനേസർ പെന്തക്കോസ്ത് സഭ, കേംബ്രിഡ്ജ്, യു.കെ.), പാസ്റ്റർ ഷാജി ജോർജ് (പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡ്, കഞ്ഞിക്കുഴി, കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ), ബിജു യോഹന്നാൻ (ഓസ്ട്രേലിയ) എന്നിവർ മക്കളാണ്.
മരുമക്കൾ: ജെസ്സി യോഹന്നാൻ, സൂസമ്മ തോമസ്, ആൻസി കുഞ്ഞുമോൻ, സുജ ഷാജി, എസ്തേര്‍ ബിജു.
വാർത്ത: ടൈറ്റസ് ചാങ്ങയിൽ

- Advertisement -


Comments are closed.