പിതാവും മാതാവും പഠിച്ച സെമിനാരിയിൽ മകനും വേദശാസ്ത്ര പഠനം പൂർത്തിയാക്കി; അപൂർവ നേട്ടം

കോട്ടയം: ഒരേ ദൈവശാസ്ത്ര പഠനസ്ഥാപനത്തിൽനിന്ന് പിതാവും മാതാവും മകനും വ്യത്യസ്ത കാലഘട്ടങ്ങളിലായി ദൈവശാസ്ത്ര ബിരുദങ്ങൾ കരസ്ഥമാക്കിയത് ശ്രദ്ധേയമായി. പാസ്റ്റർ കോശി ഉമ്മൻ, ഭാര്യ ജെസി കോശി, മകൻ ഫിലോ ബെൻ കോശി എന്നിവരാണ് മണയ്ക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ (FTS) പഠനം പൂർത്തിയാക്കി ഗ്രാജുവേറ്റ് ചെയ്തത്.

News Middle Advt Banner

41 വർഷങ്ങൾക്കു മുമ്പ് ബൈബിൾ പഠനത്തിനും ശുശ്രൂഷയ്ക്കുമായി ജീവിതം സമർപ്പിച്ച് ഇറങ്ങിത്തിരിച്ച പാസ്റ്റർ കോശി ഉമ്മൻ മണയ്ക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽനിന്ന് ബാച്ചിലർ ഓഫ് ഡിവിനിറ്റി (B.D) പഠനം പൂർത്തിയാക്കി. വിവാഹശേഷം ഭാര്യ ജെസി കോശിക്കും ഇതേ സെമിനാരിയിൽനിന്ന് B.D പഠനം പൂർത്തിയാക്കി ബിരുദധാരിയാകാൻ ദൈവകൃപ ലഭിച്ചു. വർഷങ്ങൾക്കുശേഷം ഇവരുടെ മകൻ ഫിലോ ബെൻ കോശിക്കും ഇതേ സ്ഥാപനത്തിൽനിന്ന് മാസ്റ്റർ ഓഫ് തിയോളജി (M.Th) പഠനം പൂർത്തിയാക്കാൻ അവസരം ലഭിച്ചു.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒരേ സെമിനാരിയിൽ പഠിച്ച് പിതാവും മാതാവും മകനും ദൈവശാസ്ത്ര ബിരുദങ്ങൾ നേടിയെന്നത് അഭിമാനകരവും അനുഗ്രഹകരവുമായ അനുഭവമാണെന്ന് ഇന്ന് കോട്ടയം മാർത്തോമ്മാ സെമിനാരിയിൽ നടന്ന സെറാംപൂർ സർവകലാശാലയുടെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുത്തശേഷം പാസ്റ്റർ. കോശി ഉമ്മൻ പറഞ്ഞു.

ഒരു തലമുറയിൽ ആരംഭിച്ച ദൈവവചന പഠനത്തിനും ശുശ്രൂഷാ സമർപ്പണത്തിനും അടുത്ത തലമുറയിലും തുടർച്ചയുണ്ടാകുന്നതിന്റെ മനോഹരമായ സാക്ഷ്യമായി ഈ കുടുംബത്തിന്റെ നേട്ടം മാറി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading