ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് ചുമതലയേറ്റു

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ പുതിയ ഡിസ്ട്രിക്ട് ശുശ്രൂഷകനായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. ഡിസ്ട്രിക്ടിൽ ജനിച്ചുവളർന്ന കരുവാറ്റ ശാലേം സഭാംഗമായ അദ്ദേഹം, മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയായും വിവിധ പ്രാദേശിക സഭകളുടെ ശുശ്രൂഷകനായും പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

News Middle Advt Banner

1991-ൽ അഞ്ച് സഭകളും നാല് സുവിശേഷ പ്രവർത്തകരുമായി പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട്, ദൈവകൃപയാൽ 35 വർഷം പിന്നിടുമ്പോൾ 55 സഭകളും 75 സുവിശേഷ ശുശ്രൂഷകരുമുള്ള ഐപിസിയിലെ മൂന്നാമത്തെ വലിയ ഡിസ്ട്രിക്ടായി വളർന്നിരിക്കുകയാണ്. പ്രാർത്ഥനയും ത്യാഗവും കഠിനാധ്വാനവും ദൈവാശ്രയവും അടിത്തറയാക്കിയ ഈ വളർച്ചയുടെ ചരിത്രത്തിൽ പാസ്റ്റർ ഏബ്രഹാം ജോർജിന്റെ സമർപ്പിത നേതൃത്വത്തിന് നിർണായക സ്ഥാനമാണുള്ളത്.

മൂന്നര പതിറ്റാണ്ടുകാലം ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മാർഗദർശനം നൽകുകയും ചെയ്ത പാസ്റ്റർ ഏബ്രഹാം ജോർജ് 2026 ഒക്ടോബർ 31-ന് തന്റെ ഭൗമിക ശുശ്രൂഷ പൂർത്തിയാക്കി നിത്യതയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ വേർപാട് ഡിസ്ട്രിക്ടിനും വിശാലമായ വിശ്വാസസമൂഹത്തിനും വലിയ നഷ്ടമായി.

ഈ പശ്ചാത്തലത്തിലാണ് പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് ചുമതലയേറ്റിരിക്കുന്നത്. ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ഏബ്രഹാം അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.

വാർത്ത: വെസിലി എബ്രഹാം ആലപ്പുഴ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading