യേശുവിൻ തൃപ്പാദത്തിൽ അറുപത്തിനാലാമത് പ്രാർത്ഥനാ സംഗമം ഇന്ന്

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചുവരുന്ന യേശുവിൻ തൃപ്പാദത്തിൽ അറുപത്തിനാലാമത് പ്രാർത്ഥനാ സംഗമം ഇന്ന് (നവംബർ 28, ശനിയാഴ്ച) ഇന്ത്യൻ സമയം രാത്രി 7ന് ഓൺലൈനിൽ നടക്കും.

News Middle Advt Banner

പ്രാർത്ഥനാ സംഗമത്തിൽ മുംബൈയിൽ നിന്നുള്ള പാസ്റ്റർ വർഗീസ് സി. തോമസ് തന്റെ അനുഭവസാക്ഷ്യവും മുഖ്യസന്ദേശവും പങ്കുവെക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവലും മസ്കറ്റിൽ നിന്നുള്ള ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

2021 ജൂലൈയിൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സംഘടിപ്പിച്ചുവരുന്നത്. എല്ലാ മാസവും മുടക്കം കൂടാതെ നടന്നുവരുന്ന ഈ പ്രാർത്ഥനാ സംഗമം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുവിനെ അറിയുന്നതിനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരുന്നതിനുമുള്ള വേദിയായി മാറിയിട്ടുണ്ട്.

തുടർന്നുള്ള മാസങ്ങളിൽ ഹിന്ദി, തമിഴ് തുടങ്ങിയ ഇതര ഭാഷകളിലേക്കും ശുശ്രൂഷയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.

ഓൺലൈൻ മീറ്റിംഗ് വിവരങ്ങൾ:

– Zoom Meeting ID: 828 3015 0680

– Password: amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading