തച്ചൻകോട് W.O.M ചർച്ചിൽ ഏഴുദിന ഉപവാസ പ്രാർത്ഥന നവംബർ 30 മുതൽ
തിരുവനന്തപുരം: W.O.M ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘ഗ്ലോറി 2026’ എന്ന പേരിൽ ഏഴുദിന ഉപവാസ പ്രാർത്ഥന നവംബർ 30 മുതൽ ഡിസംബർ 6 വരെ തച്ചൻകോട് കൈതങ്കാലയിൽ നടക്കും. ‘7 ഡേയ്സ് ഓഫ് പ്രയർ & ഫാസ്റ്റിംഗ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും.

ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. W.O.M ചർച്ച് പുനലൂർ സെന്റർ പാസ്റ്റർ പാസ്റ്റർ പി.ജി. സാമുവൽ പ്രധാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ വിനോദ് ബാബു, ഡി. രാജു, ജിബിൻ കാട്ടൂർ, വിനോദ് അടൂർ, വിജയ് കാട്ടാക്കട, പ്രത്യുഷ് കണ്ണൂർ, അഞ്ജിത് വർഗീസ്, ഷെറിൻ കാട്ടാക്കട, രാജേഷ് പുത്തൂർ എന്നിവരും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റർ ജോസി ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശ്വാസികളുടെ ആത്മീയ വളർച്ചയും നവീകരണവും ലക്ഷ്യമിട്ടാണ് ഏഴുദിന സംഗമം സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.