സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ ഡിസംബർ 10 മുതൽ 13 വരെ

കൊട്ടാരക്കര: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ ഡിസംബർ 10 മുതൽ 13 വരെ വാളകം പാലസ് മൗണ്ടിലെ ഡയോസിസഷൻ സെൻ്ററിൽ നടക്കും.

News Middle Advt Banner

പ്രിസൈഡിങ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും.വിവിധ യോഗങ്ങളിൽ സഭാ സെക്രട്ടറി സജി മാത്യു, റവ. ബിജു തോമസ് ബാഗ്ലൂർ, ജീവസന്ദേശം പ്രഭാഷകൻ, ജോർജ് ഫിലിപ്പ്,ഷാർലെറ്റ്.പി. മാത്യു എന്നിവർ ധ്യാന പ്രസംഗം നടത്തും.

10,11 തീയതികളിൽ വൈദീകർ, സുവിശേഷകർ, സേവിനിമാർ പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസും 12 ന്10ന് യുവജന സമ്മേളനവും നടക്കും. സമാപന ദിവസമായ 13 ന് രാവിലെ 8ന് തിരുവത്താഴ ശുശ്രൂഷ.

10 ന് സൗത്ത് കേരള ഡയോസിസിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകളുടെ സംയുക്ത ആരാധനയും ആത്മീയ സംഗമവും നടക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിറവ ടോണി തോമസ്,ജനറൽ കൺവീനർ ജി. ശാമുവേൽകുട്ടി എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading