ഷാർജയിൽ സ്പാർക്‌സ്റ്റോം മ്യൂസിക്കൽ കൺസേർട്ട് നവംബർ 13 ന്

ഷാർജ: സ്പാർക് യു.എ.ഇയുടെ (SPARK UAE) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പാർക്‌സ്റ്റോം’ (SPARKSTORM) മ്യൂസിക്കൽ കൺസേർട്ട് നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 7ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.
ആത്മീയ സംഗീതത്തിനും ആരാധനയ്ക്കും പ്രാധാന്യം നൽകുന്ന സംഗീതസന്ധ്യയിൽ പാസ്റ്റർ സുജിത് എം. സുനിൽ, പാസ്റ്റർ ബെന്നി ജോഷ്വാ, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കോൺസേർട്ടിൽ റവ. ഡോ. കെ.ഒ. മാത്യു (സി.ഒ.ജി ഗിൽഗാൽ, ഷാർജ), റവ. ഡോ. വിൽസൺ ജോസഫ് (ഐ.പി.സി വർഷിപ്പ് സെന്റർ, ഷാർജ) എന്നിവർ പങ്കെടുക്കും.
യുവതലമുറയുൾപ്പെടെയുള്ള വിശ്വാസികൾക്ക് സംഗീതത്തിലൂടെയും ആരാധനയിലൂടെയും ആത്മീയ കൂട്ടായ്മ അനുഭവിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
* പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ: 050 845 9417
* റിനു റോയ്: 052 161 6675
* ഡെന്നി മാത്യു: 050 293 4007
* ജെറിൻ തോമസ്: 055 358 7558


- Advertisement -


Comments are closed.