ഡോ.ചെറിയാൻ തമ്പി രചിച്ച വെൻ ലൈഫ് ബ്ലൂംസ് എഗെയിൻ എ കംപ്ലീറ്റ് കംപാനിയൻ ടു ദ് ബ്രെസ്റ്റ് ജേർണി എന്ന പുസ്തകം പ്രകാശനം ചെയ്തു
അബുദാബി: പ്രശസ്ത അർബുദ രോഗ ചികിത്സ വിധക്തനായ ഡോ. ചെറിയാൻ തമ്പി രചിച്ച ‘വെൻ ലൈഫ് ബ്ലൂംസ് എഗെയിൻ എ കംപ്ലീറ്റ് കംപാനിയൻ ടു ദ് ബ്രെസ്റ്റ് ക്യാൻസർ ജേർണി’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

വൈ.എ.ബി. ലീഗൽ ഗ്രൂപ്പ് മേധാവി യൂസഫ് എസന്താർ പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് മേധാവി മോഹൻകുമാർ, പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹിറ്റ് 96.7 എഫ്.എം. ന്യൂസ് മേധാവി ഷാബു കിളിത്തട്ടിൽ, ഒലിവ് പബ്ലിക്കേഷൻ ഡയറക്ടർ ഹിറോസ് അബ്ദുള്ള, മാധ്യമ പ്രവർത്തകയായ തൻസി ഹാഷിർ എന്നിവർ പങ്കെടുത്തു. അർബുദ രോഗത്തെ ഭയപ്പാടോടെയല്ലാ ശാസ്ത്രീയമായ നിലപാടുകളോടെയാണ് സമീപിക്കേണ്ടതെന്നും ഇതിനായുള്ള ബോധവത്കരണമാണ് ആവശ്യമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
സ്ഥനാർബുദത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള അവബോധവും, സംശയനിവാരണവും ചോദ്യോത്തര രീതിയിൽ അവലംബിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നത്. 250 പേജുകളുള്ള ഈ പുസ്തകം സ്തനാർബുദത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയാണ്. രോഗനിർണ്ണയത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഒരു രോഗിയിൽ ഉണ്ടാകുന്ന മാനസിക വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആവശ്യമായ ഉൾക്കാഴ്ച പകരുകയാണ് തന്റെ പുസ്തകത്തിന്റെ ലക്ഷ്യം എന്ന് ഡോ: ചെറിയൻ തമ്പി ക്രൈസ്തവ എഴുത്തുപുരയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ചികിത്സ രംഗത്തെ അനുഭവങ്ങളും അറിവുകളും മറ്റുള്ളവരുടെ ആശങ്കകൾ അകറ്റാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഡോക്ടർ ചെറിയാൻ തമ്പി. പുസ്തകം രണ്ടാഴ്ചയ്ക്കകം, ഓൺലൈനിലൂടെയും, പ്രമുഖ പുസ്തക സ്റ്റാളുകളിലൂടെയും ലഭ്യമായി തുടങ്ങും.
അബുദാബി എൻ എം സി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഓങ്കോളജി വിഭാഗം മേധാവിയായി ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡോക്ടർ: ചെറിയാൻ തന്നെ ഏൽപ്പിച്ച ദൈവീക ശുശ്രൂഷകളിലും ഏറെ തൽപരനാണ്.
ഭാര്യ മനോഹ ചെറിയാനും, മക്കളായ, എബ്, ഐറോൻ, എസ്രാ മെനഞ്ഞവർക്കൊപ്പം അബുദാബിയിൽ പാർത്ത് യുണൈറ്റഡ് ഫുൾ ഗോസ്‌പെൽ മിനിസ്ട്രിസ് ദൈവ സഭയിൽ കർത്താവിനെ ആരാധിച്ചു വരുന്നു.

- Advertisement -


Comments are closed.