കെ.ഇ. സെർവ് 2026 സിൻടെക് കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം

അൽ ഐൻ: യു.എ.ഇ.യിലെ ക്രൈസ്തവ കായികപ്രേമികൾക്കിടയിൽ ആവേശം പകർന്നുകൊണ്ട്, ഏഴ് എമിറേറ്റുകളിലായി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റായ കെ.ഇ. സെർവ് 2026 സിൻടെക് കപ്പിന് ഔദ്യോഗിക തുടക്കമായി.

News Middle Advt Banner

ടൂർണമെന്റിന്റെ ആദ്യഘട്ട നോക്കൗട്ട് മത്സരങ്ങൾ അൽ ഐനിലെ ഷട്ട്ലേഴ്സ് ബാഡ്മിന്റൺ കോർട്ടിൽ നടന്നു. ഉദ്ഘാടന സമ്മേളനം പാസ്റ്റർ ഡെന്നി രാജ് (അസിസ്റ്റന്റ് പാസ്റ്റർ, ശാരോൻ ഫെലോഷിപ്പ് ചർച്ച്) പ്രാർത്ഥിച്ച് ആരംഭിച്ചു. കെ.ഇ. ജനറൽ കൗൺസിൽ അംഗവും ഇഗ്നൈറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ റിബി കെന്നത്ത് അധ്യക്ഷത വഹിച്ചു. സീയോൻ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ ജോസ് മല്ലശ്ശേരി, കെ.ഇ. യു.എ.ഇ. ചാപ്റ്റർ പ്രസിഡന്റ് ജിൻസ് ജോയിക്ക് ആദ്യ സെർവ് നൽകി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവ സമൂഹത്തിനിടയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ദൈവസ്നേഹവും സാഹോദര്യവും പങ്കുവെച്ച് പുതുതലമുറയെ വാർത്തെടുക്കാൻ ക്രൈസ്തവ എഴുത്തുപുര നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ പാസ്റ്റർ ബൈജു വർഗീസ് ആശംസകൾ അറിയിച്ചു.

പ്രോജക്ട് വൈസ് പ്രസിഡന്റ് റോബിൻ ലാലച്ചൻ ടീമംഗങ്ങളെയും കെ.ഇ. ട്രഷറർ ക്രിസ്റ്റി ചെറിയാൻ സ്പോൺസർമാരെയും പരിചയപ്പെടുത്തി. പാസ്റ്റർ കെ.എസ്. ജേക്കബ് (സീനിയർ പാസ്റ്റർ, ഐ.പി.സി. അൽ ഐൻ), പാസ്റ്റർ തോമസ് എബ്രഹാം (അസിസ്റ്റന്റ് പാസ്റ്റർ, ഐ.പി.സി. എബനേസർ) എന്നിവർ ചേർന്ന് ടീം അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജിയുടെയും മണിയാട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യാസ് മെഡും അഹല്യ മെഡിക്കൽ ഗ്രൂപ്പും ചേർന്നാണ് ടൂർണമെന്റിന് വൈദ്യസഹായം നൽകുന്നത്.

തുടർന്നുള്ള നോക്കൗട്ട് മത്സരങ്ങൾ നവംബർ 15-ന് ഷാർജയിലും നവംബർ 22-ന് അബുദാബിയിലും നടക്കും. നവംബർ 29-ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

ആദ്യ സീസണിന്റെ വൻ വിജയത്തിനുശേഷം സംഘടിപ്പിക്കുന്ന രണ്ടാം സീസണിൽ 60-ലധികം ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ കായിക കൂട്ടായ്മകൊണ്ടും ശ്രദ്ധേയമാകുന്ന ടൂർണമെന്റ് യുവജനങ്ങളിൽ ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം യു.എ.ഇ.യിലെ വിവിധ ദൈവസഭകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനും വേദിയാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading