ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 11 മുതൽ
കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയന്റെ 2026-ലെ വാർഷിക കൺവെൻഷൻ നവംബർ 11 മുതൽ 13 വരെ കുവൈറ്റ് സിറ്റിയിൽ നടക്കും. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മൗണ്ട് സീയോൻ ബൈബിൾ സെമിനാരി (MZBS), മുളക്കുഴയുടെ പ്രിൻസിപ്പൽ പാസ്റ്റർ നോബിൾ ജേക്കബ് കൺവെൻഷനിൽ പ്രസംഗിക്കും. കുവൈറ്റ് റീജിയൻ സംയുക്ത ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷന്റെ സമാപന ദിവസമായ നവംബർ 13 വെള്ളിയാഴ്ച രാവിലെ 6.30ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ സംയുക്ത ആരാധനയും നടക്കും.
കുവൈറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ റെഞ്ചി എം. ജോൺ, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ബിജു ജോൺ, പാസ്റ്റർ സൈമൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
റീജിയൻ സെക്രട്ടറി ബ്രദർ എം.ടി. എബ്രഹാം, പബ്ലിസിറ്റി കൺവീനർ ബ്രദർ ഷാജി വി.എം. എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. അനീഷ് മാത്യു, റോയ് ജോസഫ്, സിജു വി. ജോർജ് എന്നിവർ ഗതാഗത ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.
കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.

- Advertisement -


Comments are closed.