ക്രൈസ്തവ എഴുത്തുപുര ഒന്റെരിയോ ചാപ്റ്റർ മിഷൻ കോഡിനേറ്റർ പാസ്റ്റർ ബിനോയ് കെ ബാബുവിന്റെ ഭാര്യ പിതാവ് പാസ്റ്റർ വി. ജോണിക്കുട്ടിയുടെ സംസ്കാരം നാളെ മണക്കാലയിൽ

അടൂർ: ഐപിസി സീനിയർ ശുശ്രൂഷകൻ മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി (79) നിര്യാതനായി.സംസ്ക്കാരം 9 ന് തിങ്കളാഴ്‌ച രാവിലെ 8 ന് ഭവനത്തിലെ പൊതുദർശനത്തിനും, തുടർന്ന് മണക്കാല ഐപിസി ശാലേം ഹാളിലെ ശുശ്രൂഷക്കും ശേഷം ഉച്ചക്ക് 12 ന് സഭാസെമിത്തേരിൽ നടക്കും.

News Middle Advt Banner

തിരുവല്ല ശാരോൻ ബൈബിൾ കോളജിൽ നിന്നും വേദപഠനം പൂർത്തിയാക്കിയശേഷം സുവിശേഷ പ്രവർത്തനത്തിൽ 50 വർഷങ്ങൾ പിന്നിട്ട പാസ്റ്റർ ജോണിക്കുട്ടി ഐപിസിയുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

ഭാര്യ: റോസമ്മ ജോൺ

മക്കൾ: സൂസൻ ബി ജോൺ, മേരി ബി ജോൺ (ഇരുവരും കാനഡ), പരേതയായ മേഴ്സി ബി ജോൺ

മരുമക്കൾ : പാസ്റ്റർ ബിനു ജേക്കബ് ( സീനിയർ പാസ്റ്റർ, നായാഗ്ര പ്രയർ സെൻ്റർ, നയാഗ്ര, കാനഡ),

പാസ്റ്റർ ബിനോയ് കെ ബാബു (എബനേസർ ക്രിസ്‌ത്യൻ അസംബ്ലി, ബ്രാന്റ്ഫോർഡ്, കാനഡ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading