വെംബ്ലി ചർച്ചിന്റെ ‘കിങ്ഡം പർസ്യൂട്ട്’ നവംബർ 26 മുതൽ
ലണ്ടൻ: വെംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കിങ്ഡം പർസ്യൂട്ട്’ നവംബർ 26 മുതൽ 28 വരെ നടക്കും. വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ട്രിനിറ്റി സെന്ററിൽ നടക്കുന്ന സമ്മേളനം തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വൈകിട്ട് 5.30ന് ആരംഭിക്കും.

ഡാനിയൽ ചാൻഡ്, ഇയാൻ മക്കോർമാക് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. ആത്മീയ നവീകരണത്തിനും ദൈവരാജ്യത്തിന്റെ സന്ദേശത്തിനും പ്രാധാന്യം നൽകുന്ന സമ്മേളനത്തിൽ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.
പ്രിൻസസ് അവന്യൂ, കിങ്സ്ബറി, NW9 9JL എന്ന വിലാസത്തിലാണ് സമ്മേളനവേദി.

- Advertisement -


Comments are closed.