മലബാർ ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷനും പരസ്യയോഗങ്ങളും നവംബർ 23 മുതൽ
കോഴിക്കോട്: മലബാർ ഗോസ്പൽ ടീമിന്റെയും മണിച്ചേരി അഗാപെ ചർച്ചും (കോഴിക്കോട് ജില്ല)യുടെയും സംയുക്താഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷനും പരസ്യയോഗങ്ങളും നവംബർ 23, 24 തീയതികളിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബോവാസ് പനമട വചനശുശ്രൂഷ നിർവഹിക്കും.

‘ലഹരിക്കെതിരെ പോരാടാം സുവിശേഷത്തിലൂടെ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. പനിയാണിച്ചിൽ ജോഷിയുടെ ഭവനാങ്കണത്തിലാണ് സമ്മേളനം നടക്കുന്നത്.
മലബാർ ഗോസ്പൽ സിംഗേഴ്സ് സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.