യൂണിവേഴ്സിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. ജോൺ ജസ്റ്റസ് അഷർ അക്കരെ നാട്ടിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. ജോൺ ജസ്റ്റസ് അഷർ (84) അന്തരിച്ചു.
തിരുവനന്തപുരം ചിറയിൻകീഴ് ഷിലോഹ് (CRA E126) സ്വദേശിയാണ്.

യൂണിവേഴ്സിറ്റി കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ചശേഷവും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ നവംബർ 7 ശനിയാഴ്ച നടക്കും. രാവിലെ 9.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം 10ന് പാരോട്ടുകോണം ലൈഫ് ഫെലോഷിപ്പ് ചർച്ചിൽ പൊതുശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് മലമുകളിലുള്ള ലൈഫ് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: എം.പി. എലിസബത്ത് (റിട്ട. അസിസ്റ്റന്റ് ആർബിട്രേറ്റർ). മക്കൾ: ടാഫ്നി മേരി ജോൺ (ഐഐഎസ്), ജോസഫ് ജസ്റ്റസ് (ഡയറക്ടർ, ടെക്മിഷൻ സൊല്യൂഷൻസ്). മരുമകൻ: ജെബി ജി. ദാസ് (സീനിയർ ഡയറക്ടർ, ഒറാക്കിൾ).

- Advertisement -


Comments are closed.