ക്രോസ്‌റോഡ്‌സ് 2026: ഐജിഎം സൗത്ത് ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന കിഡ്‌സ് & യൂത്ത് സെമിനാർ നവംബർ 14-ന്

ഡബ്ലിൻ, അയർലൻഡ്: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (ഐജിഎം) സൗത്ത് ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാറായ ‘ക്രോസ്‌റോഡ്‌സ് 2026’ നവംബർ 14 ശനിയാഴ്ച ഡബ്ലിൻ 12-ലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ (Witnesses of Christ) എന്നതാണ് ഈ വർഷത്തെ സെമിനാറിന്റെ ചിന്താവിഷയം.

News Middle Advt Banner

‘Choose His Path. Live His Purpose’ (അവന്റെ പാത തിരഞ്ഞെടുക്കുക, അവന്റെ ഉദ്ദേശ്യത്തിനായി ജീവിക്കുക) എന്ന ആപ്തവാക്യത്തിലൂടെ പുതിയ തലമുറയെ ക്രിസ്തീയ വിശ്വാസത്തിലും ആത്മീയ മൂല്യങ്ങളിലും വളർത്തിയെടുക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.യു.കെ.യിലെ ലണ്ടനിലുള്ള വെംബ്ലി ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ അസോസിയേറ്റ് പാസ്റ്റർ പാസ്റ്റർ ബ്ലെസ്സൺ മാത്യു മുഖ്യപ്രഭാഷകനായി പങ്കെടുക്കും. ഐജിഎം പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ. ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെയും യുവജനങ്ങളുടെയും പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി കിഡ്‌സ് വിഭാഗവും 13 മുതൽ 30 വയസ്സുവരെയുള്ളവർക്കായി യൂത്ത് വിഭാഗവും ഉണ്ടായിരിക്കും. ദൈവവചനാധിഷ്ഠിതമായ പഠനങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ക്രിസ്തീയ ജീവിതത്തിന്റെ പ്രാധാന്യം, വിശ്വാസത്തിലെ ഉറപ്പ്, സാക്ഷിജീവിതം, ദൈവിക ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറയ്ക്ക് വ്യക്തമായ ബോധ്യം നൽകുകയാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവ സംഘാടകർ ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 10 യൂറോയാണ്. സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്റെ അവസാന തീയതി നവംബർ 7 ആണ്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനായി “ഈ ലിങ്ക് സന്ദർശിക്കുക” https://forms.fillout.com/t/r1GVYzB9W4us. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.

ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെയും യുവജനങ്ങളെയും ക്രിസ്തീയ വിശ്വാസത്തിലും ദൈവവചനത്തിലും ഉറപ്പിച്ച് വളർത്തേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ജീവിതത്തിലെ വിവിധ വഴിത്തിരിവുകളിൽ ദൈവഹിതം തിരിച്ചറിഞ്ഞ് ശരിയായ പാത തിരഞ്ഞെടുക്കാനും ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനും പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെയും യുവജനങ്ങളെയും ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുപ്പിച്ച് ദൈവവചനം കേൾക്കാനും ആത്മീയമായി വളരാനും പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ബ്രദർ അജിത് കുര്യൻ (089 424 2600), സഭാ പാസ്റ്റർ പാസ്റ്റർ ബോബൻ ജോർജ് (089 229 5636) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഐജിഎം സൗത്ത് ഡബ്ലിൻ ചർച്ചിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading