ഐ പി സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷന് അനുഗ്രഹിത സമാപ്‌തി

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് , ഒക്ടോബർ 24 ശനിയാഴ്ച ആരംഭിച്ച കൺവൻഷൻ ഞാറാഴ്ച്ച സംയുക്താരാധനയോടെ സമാപിച്ചു. വെസ്റ്റ് ഡിസ്ട്രിക്ടിൻ്റെ ഏകദിന കൺവൻഷൻ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് ഐ പി സി ജനക് പുരി ചർച്ചിൽ വച്ച് ഡിസ്‌ട്രിക്ട് പ്രസിഡൻ്റ് പാസ്റ്റർ ഏ. കെ. റെജി ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ സലീം ഖാൻ പഞ്ചാബ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

News Middle Advt Banner

ഡിസ്ട്രിക്ടിലെ 17 ഓളം സഭകളുടെ സംയുക്താരാധന ഒക്ടോബർ 25 ഞായറാഴ്ച ആശിർവാദ് ആശ്രം ചാവ് ളയിൽ വെച്ച് ഡിസ്‌ട്രിക്ട് സെക്രട്ടറി പാസ്റ്റർ ലിബു അലക്സിൻ്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ക്വയർ ഗാനാരാധനയും ഡിസ്‌ട്രിക്ട് പ്രസിഡൻ്റ് പാസ്റ്റർ ഏ.കെ റെജി തിരുവത്താഴ ശുശ്രുഷയും നിർവ്വഹിച്ചു. റവ ഡോ ഷാജി ഡാനിയെൽ (ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡണ്ട്) വചന ശുശ്രൂഷയും നടത്തുകയുണ്ടായി. ഡിസ്ട്രിക്ട് കൗൺസിൽ ഈ മീറ്റിംഗുകളുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading