ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയൻ ഒറീസയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പാസ്റ്റർ ഷിബു ടി. മാത്യു നിയമിതനായി
റൂർക്കല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഒറീസ സംസ്ഥാനത്തിന്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പാസ്റ്റർ ഷിബു ടി. മാത്യുവിനെ വേൾഡ് മിഷൻ നിയമിച്ചു. നിലവിൽ റൂർക്കല ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ചുവരികയാണ്.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ മുൻ ഓവർസീയർ പാസ്റ്റർ കെ. എം. തങ്കച്ചന്റെ മകനാണ് പാസ്റ്റർ ഷിബു ടി. മാത്യു. പുതിയ നിയമനത്തിലൂടെ ഒറീസയിലെ സഭയുടെ ഭരണപരമായ പ്രവർത്തനങ്ങൾക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

പുതിയ ചുമതലയിൽ സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സുവിശേഷ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അദ്ദേഹത്തിന് കഴിയട്ടെയെന്ന് സഭാ വിശ്വാസികളും സഹപ്രവർത്തകരും ആശംസിച്ചു.

- Advertisement -


Comments are closed.