നാഷണൽ മെൻസ് കോൺഫറൻസ് നവംബർ 7 ശനിയാഴ്‌ച കേംബ്രിഡ്‌ജിൽ നടത്തപ്പെടുന്നു
ടോറോണ്ടോ: LIFT കാനഡയുടെ നേതൃത്വത്തിൽ കാനഡയിലെ കേംബ്രിഡ്ജ് പട്ടണത്തിൽ വച്ച് നടത്തപെടുന്ന നാഷണൽ മെൻസ് കോൺഫറൻസിന്റെ (HE 2026) ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. നവംബർ 7 ശനിയാഴ്ച കേംബ്രിഡ്ജ് ഹെറിറ്റേജ് ബൈബിൾ സെമിനാരിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടുന്ന പ്രസ്തുത കോൺഫറൻസിൽ പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഡോക്ടർ മാത്യു വർഗീസ്, ഒക്കലഹോമ മുഖ്യപ്രഭാഷകനായിരിക്കും.

കൂടാതെ കാനഡയിലെ പ്രശസ്ത ഒപ്താൽമോളജിസ്റ്റും ഗവേഷകനുമായ ഡോക്ടർ ഡേവിഡ് ജെ മാത്യു (University of Toronto), പ്രമുഖ വെൽത്ത് സ്ട്രാറ്റജിസ്റ്റ് ടൈറ്റസ് എബനേസർ, CPA, (Principal – CI Private Wealth) എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. ഈ കോൺഫറൻസിൽ വിശിഷ്ട അതിഥിയായി കിച്ചനറിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ പാർലമെന്റ് മെമ്പർ ഡോക്ടർ മാറ്റ് സ്ട്രോസ് പങ്കെടുക്കും.
13 വയസ്സിന് മുകളിൽ പ്രായമുള്ളവർക് ഈ കോൺഫറൻസിൽ പങ്കെടുക്കാം. ഈ കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന് വേണ്ടി Lift Canada യുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കാനഡയിലെ വിവിധ പട്ടണങ്ങളിലുള്ള സഹോദരന്മാരും ശുശ്രുഷകരും ഈ കോൺഫറൻസിൽ പങ്കെടുക്കും.
യുവാക്കളുടെ ആത്മീക ഭൗതിക ഉന്നമനത്തിനും വളർച്ചക്കും പ്രാധാന്യം നൽകുന്ന വളരെയധികം വ്യത്യസ്തതകൾ ഉള്ള ഈ കോൺഫറൻസിൽ വച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും. കോൺഫറൻസിന്റെ രജിസ്ട്രേഷൻ വേഗത്തിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.