ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ ഒക്ടോബർ 15 ന്: പാസ്റ്റർ കെ.ജെ. കുര്യാക്കോസ് പ്രസംഗിക്കും

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ ഐ.പി.സി ലേക്ക് ലാന്റ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ കുറിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ആത്മീയ സംഗീത ശുശ്രൂഷകൾക്ക് ഐ.പി.സി ലേക്ക് ലാന്റ് ചർച്ച് ക്വയർ നേതൃത്വം നൽകും.

News Middle Advt Banner

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഒക്ടോബർ 15 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.

സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന നമ്പരിൽ “IPC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും.

” ആത്മ നിറവിൻ ജീവിതം ” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ ഒന്ന് മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), ബ്രദർ സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading