ഐപിസി കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ ഒരുക്കങ്ങൾ ആരംഭിച്ചു

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൺവെൻഷന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ച് ചുമതലക്കാരെ തിരഞ്ഞെടുത്തു.

News Middle Advt Banner

പ്രാർത്ഥനാ കൺവീനറായി പാസ്റ്റർ ബിജു ജോർജിനെയും, ഫിനാൻസിന്റെ കൺവീനറായി ബ്രദർ പി. എം. ഫിലിപ്പിനെയും, ജോയിന്റ് കൺവീനറായി ബ്രദർ റോയ് അലക്സിനെയും ചുമതലപ്പെടുത്തി. പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതല പാസ്റ്റർ ബോബൻ ക്ലീറ്റസിനാണ്.

പന്തൽ ബ്രദർ ഗീവർഗീസ്, ഭക്ഷണ ബ്രദർ റോബിൻ ആർ. ആർ., ലൈറ്റ് & സൗണ്ട് ബ്രദർ മോനച്ചൻ സാമുവൽ, വോളണ്ടിയേഴ്സ് പാസ്റ്റർ ബിൻസ് ജോർജ്, അക്കോമഡേഷൻ ബ്രദർ ബാബു അടൂർ, സീറ്റിംഗ് അറേഞ്ച്മെന്റ്സ് പാസ്റ്റർ ജി. തോമസ് കുട്ടി, ലോർഡ്സ് സപ്പർ പാസ്റ്റർ ജോസ് മാത്യു, മ്യൂസിക് ബ്രദർ കൊച്ചുമോൻ കൊട്ടരക്കര, സോങ് ബുക്ക് സോണൽ PYPA, മീഡിയ ബ്രദർ ജോജി ക്രിപ, ലോക്കൽ അറേഞ്ച്മെന്റ്സ് ബ്രദർ കെ. പി. തോമസ്, പ്രോഗ്രാം വിഭാഗം ജെയിംസ് ജോർജ് എന്നിവർ നേതൃത്വം നൽകും.

അഞ്ചുദിവസങ്ങളിലായി നടക്കുന്ന കൺവെൻഷൻ ആത്മീയ ഉണർവിനും പ്രാർത്ഥനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും വിശ്വാസികളുടെ കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൺവെൻഷന്റെ ക്രമീകരണങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി കൊട്ടാരക്കര മേഖലയുടെ കീഴിലുള്ള സഭകളുടെയും ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading