ഫ്ളോറിഡ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് മുൻ നാഷണൽ കൺവീനറും ഒർലാന്റോ ഐ.പി.സി സഭാംഗവുമായ ആലപ്പുഴ മേക്കാട്ടു വീട്ടിൽ റവ. ജേക്കബ് ചെറിയാൻ [കെ. സി ചെറിയാൻ – 92] നിര്യാതനായി. ഭാര്യ പരേതയായ ലീല ചെറിയാൻ, മക്കൾ: നാൻസി, ഫിന്നി, റൂബി. മരുമക്കൾ: കുര്യൻ, എലിസബത്ത്, കോശി. സഹോദരങ്ങൾ: ചാക്കോ ജോൺ, ഏബ്രഹാം ചാക്കോ, വർക്കി ചാക്കോ.

സംസ്കാര ശുശ്രൂഷ ഒർലാന്റോ ഐപിസി ദൈവസഭയുടെ (11531 Wintergreen Vineland Rd, Orlando 32836) ചുമതലയിൽ സീനിയർ പാസ്റ്റർ ഫിനോയി ജോൺസണിന്റെ നേത്യത്വത്തിൽ ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9ന് സഭയിൽ ആരംഭിക്കുന്നതും തുടർന്ന് 1 ന് വുഡ് ലോൺ സെമിത്തേരിയിൽ ( 400 Woodlawn Cemetery Road Gotha, FL 34734 )
പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ മുഖ്യ കാർമ്മികത്വത്തിലും സഹ ശുശ്രൂഷകന്മാരുടെ സാന്നിധ്യത്തിലും സംസ്ക്കരിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേഷണം www.ipcorlando.org

- Advertisement -


Comments are closed.