ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവെൻഷൻ 2027 ജനുവരി 28 മുതൽ
പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36-ാമത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28 മുതൽ 31 വരെ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. സഭകളുടെ ഓവർസിയർ റവ.ഡോ. ജോയ്. പി. ഉമ്മൻ ഉദ്ഘാടനം നിർവ്വഹിക്കും.

പകലിലും, രാത്രിയിലുമായി നടക്കുന്ന വിവിധ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ ദൈവദാസീ-ദാസന്മാർ ദൈവവചന ശശ്രൂഷകൾ നിർവഹിക്കും.
ദൈവസഭകളുടെ ജനറൽ സെക്രട്ടറി റവ. എം. ഓ അനിയന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് കൺവെൻഷന്റെ ഒരുക്കങ്ങൾ തുടങ്ങിയതായി സഭാ ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed.