പുതിയ കൺവൻഷൻ ഗ്രൗണ്ട് സമർപ്പണ ശുശ്രൂഷ മുളക്കുഴയിൽ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസ് നിർവഹിച്ചു

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന് മുളക്കുഴയിൽ പുതിയ കൺവൻഷൻ ഗ്രൗണ്ട് ഒരുങ്ങുന്നു. മുളക്കുഴയിലെ സ്റ്റേറ്റ് ഓഫീസിനോട് ചേർന്ന് പുതുതായി വാങ്ങിയ മൂന്നര ഏക്കറോളം സ്ഥലത്താണ് വിശാലമായ കൺവൻഷൻ വേദി സജ്ജമാക്കുന്നത്.

News Middle Advt Banner

പുതിയ കൺവൻഷൻ ഗ്രൗണ്ടിന്റെ സമർപ്പണ ശുശ്രൂഷ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസ് നിർവഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നിലവിലെ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ വിശ്വാസികൾ സംസ്ഥാന കൺവൻഷനിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ വേദി ഒരുക്കുന്നത്. വർധിച്ചുവരുന്ന വിശ്വാസികളുടെ പങ്കാളിത്തം പരിഗണിച്ച് കൂടുതൽ ആളുകളെ ഉൾക്കൊള്ളാനും വിപുലമായ സൗകര്യങ്ങളോടെ കൺവൻഷനുകൾ സംഘടിപ്പിക്കാനും പുതിയ ഗ്രൗണ്ട് സഹായകമാകും.

മുളക്കുഴയിൽ സ്റ്റേറ്റ് ഓഫീസിനോടു ചേർന്ന് പുതിയ കൺവൻഷൻ ഗ്രൗണ്ട് യാഥാർഥ്യമാകുന്നതോടെ ദൈവസഭയുടെ സംസ്ഥാനതല കൺവൻഷനുകൾക്കും മറ്റ് ആത്മീയ സമ്മേളനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായ വേദി ലഭ്യമാകും. കേരള സ്റ്റേറ്റിന്റെ ഭാവി പ്രവർത്തനങ്ങൾക്കും വലിയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും പുതിയ ഗ്രൗണ്ട് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading