ഒമാനിലെ സോഹാറിൽ ഹോസ്പിറ്റലിൽ ഗുരുതര ആരോഗ്യാവസ്ഥയിൽകഴിയുന്ന ജോസ് ജോർജ്ജിന് വേണ്ടി പ്രാർത്ഥിക്കുക
സോഹാർ: കൊല്ലം സ്വദേശിയും വർഷങ്ങളായി ഒമാനിലെ സോഹാറിൽ പ്രവാസിയായി കഴിയുന്ന ജോസ് ജോർജ്ജ് (50) ഗുരുതര ആരോഗ്യാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നു. അദ്ദേഹത്തിനായി അടിയന്തര പ്രാർത്ഥന അഭ്യർഥിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വാസി സമൂഹവും രംഗത്തെത്തി.

കഴിഞ്ഞ സെപ്റ്റംബർ 11ന് പനിയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് സോഹാർ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സ തേടിയ ജോസ് ജോർജ്ജിന് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) സംഭവിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
നാല് ദിവസത്തോളം ആസ്റ്റർ ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടർന്നെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും ശരീരത്തിലെ വിവിധ ആന്തരിക അവയവങ്ങളെ അണുബാധ ബാധിക്കുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 14ന് രാത്രിയിൽ അടിയന്തരമായി സോഹാർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ഡയാലിസിസ് ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ ആരംഭിച്ചു.
നിലവിൽ ജോസ് ജോർജ്ജ് വെന്റിലേറ്ററിൽ തുടരുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘകാലവും ചെലവേറിയതുമായ ചികിത്സ ആവശ്യമായി വരുമെന്നാണ് അറിയുന്നത്. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഡയാലിസിസിന് ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. തുടർന്നുള്ള ചികിത്സയ്ക്കും വലിയ സാമ്പത്തിക ചെലവ് ആവശ്യമായി വരും.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജോസ് ജോർജ്ജിന്റെ പൂർണ്ണ സൗഖ്യത്തിനും ജീവൻ സംരക്ഷിക്കപ്പെടുന്നതിനും ചികിത്സയിലൂടെ പ്രതീക്ഷാജനകമായ മാറ്റമുണ്ടാകുന്നതിനും, ആവശ്യമായ സാമ്പത്തിക സഹായത്തിനുള്ള വഴികൾ തുറക്കുന്നതിനും എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :Sinu +968 9817 2599

- Advertisement -


Comments are closed.