ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ

KE News Desk | Huston

ഹൂസ്റ്റൺ: ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക കൺവൻഷൻ 2026 ഒക്ടോബർ 2, 3, 4 തീയതികളിൽ ഹൂസ്റ്റണിലെ ഐ.പി.സി. ഹെബ്രോൻ സഭയിൽ നടക്കും. 4660 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക്‌വേ ഈസ്റ്റ്, ഹൂസ്റ്റൺ, ടെക്സസ് 77048 ആണ് സമ്മേളന വേദി. മൂന്നു ദിവസങ്ങളിലും വൈകിട്ട് 6.30-ന് പൊതുയോഗങ്ങൾ ആരംഭിക്കും.

News Middle Advt Banner

കൺവൻഷനിൽ പ്രമുഖ ക്രൈസ്തവ പ്രഭാഷകരായ റവ. ഡോ. ടിം ഹിൽ, പാസ്റ്റർ ജി. അലക്സ്, പാസ്റ്റർ ജാസൺ വർഗീസ്, സിസ്റ്റർ ലിനു സാമ്സൺ എന്നിവർ വചനശുശ്രൂഷകൾ നിർവഹിക്കും. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രഭാഷകനും ഗായകനും എഴുത്തുകാരനുമായ റവ. ഡോ. ടിം ഹിൽ കൺവൻഷനിൽ പ്രത്യേക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൺവൻഷന്റെ ഭാഗമായി സഹോദരിമാരുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച വൈകിട്ട് 4.30-ന് നടക്കും. സ്ത്രീകൾക്ക് ആത്മീയ പ്രോത്സാഹനവും കൂട്ടായ്മയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ആരാധനാ ശുശ്രൂഷകൾക്ക് ഐ.പി.സി. ഫെലോഷിപ്പ് ക്വയർ, വെസ്ലി രാജനും സംഘവും നേതൃത്വം നൽകും. ആരാധന, ഗാനശുശ്രൂഷ, വചനപ്രഘോഷണം, പ്രാർത്ഥന തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ആത്മീയ പരിപാടികളാണ് മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും കൺവൻഷനിലേക്ക് സംഘാടകർ ക്ഷണിച്ചു. പ്രാർത്ഥനയോടെ ഒരുങ്ങി സമ്മേളനത്തിൽ പങ്കെടുക്കാനും ദൈവവചനത്തിലൂടെ ആത്മീയ അനുഗ്രഹം പ്രാപിക്കാനും സംഘാടകർ ആഹ്വാനം ചെയ്തു.

കൺവൻഷന്റെ സംഘാടനത്തിന് റവ. ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റായും, പാസ്റ്റർ തോമസ് ജോസഫ് വൈസ് പ്രസിഡന്റായും, ബ്രദർ ജോസഫ് കുര്യൻ സെക്രട്ടറിയായും, ബ്രദർ ജെയ്സൺ ജോസഫ് ട്രഷററായും നേതൃത്വം നൽകുന്നു. പാസ്റ്റർ സാം അലക്സ് യുവജന കോർഡിനേറ്ററായും, സിസ്റ്റർ സെലിൻ ചാക്കോ സഹോദരിമാരുടെ കോർഡിനേറ്ററായും, ബ്രദർ ബൈജു ജേക്കബ് ജോൺ മാധ്യമ കോർഡിനേറ്ററായും, ബ്രദർ സി. ജി. ഡാനിയേൽ ചാരിറ്റി കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

ഹൂസ്റ്റണിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൺവൻഷൻ ആത്മീയ കൂട്ടായ്മയ്ക്കും വചനപഠനത്തിനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും അവസരമൊരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading