മസ്കറ്റിൽ ദ്വിദിന ആത്മീയ ഉണർവ് യോഗം സെപ്റ്റംബർ 20, 21 തീയതികളിൽ

മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് മസ്കറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ആത്മീയ ഉണർവ് യോഗം 2026 സെപ്റ്റംബർ 20, 21 തീയതികളിൽ റൂവി ഓൾഡ് മെയിൻ ഹാളിൽ നടക്കും. ഇരു ദിവസങ്ങളിലും രാത്രി 8 മുതൽ 10 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

“സകല ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” (പ്രവൃത്തികൾ 2:17) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ആത്മീയ ഉണർവ് സമ്മേളനം സംഘടിപ്പിക്കുന്നത്.

അമേരിക്കയിൽ നിന്നുള്ള പ്രമുഖ ദൈവദാസൻ റവ. മാർക്ക് ഐവി മുഖ്യാതിഥിയും മുഖ്യപ്രഭാഷകനുമായി ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, ഒമാൻ നാഷണൽ ഓവർസിയർ പാസ്റ്റർ ബെഥേൽ തോമസ് എന്നിവരും സമ്മേളനത്തിൽ ശുശ്രൂഷിക്കും.

ആരാധന, ദൈവവചന ശുശ്രൂഷ, പ്രാർത്ഥന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ദ്വിദിന സമ്മേളനം സഭയ്ക്കും വിശ്വാസസമൂഹത്തിനും ഒരു പുതിയ ആത്മീയ ഉണർവിന്റെയും പരിശുദ്ധാത്മ പകർച്ചയുടെയും അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. മസ്കറ്റിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും കുടുംബസമേതം യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading