പനത്തടിയിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റംബർ 19ന്

പനത്തടി: എഫ്.ടി.സി വൺ കാസർഗോഡ് (For The Crucified One) യുവജന സംഘടനയുടെയും എക്സൽ മിനിസ്ട്രീസിന്റെയും സംയുക്ത നേതൃത്വത്തിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റംബർ 19ന് പനത്തടി മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കും.

News Middle Advt Banner

“Reconnect” എന്നതാണ് യുവജന ക്യാമ്പിന്റെ മുഖ്യ വിഷയം. രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ്. 13 മുതൽ 35 വയസ്സുവരെയുള്ള യുവജനങ്ങൾക്കായാണ് പ്രധാനമായും ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

യുവജന പ്രവർത്തകനും എഴുത്തുകാരനും കൗൺസലറുമായ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര യുവജന ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

യുവജനങ്ങളുടെ ആത്മീയ ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനും ദൈവവുമായുള്ള ബന്ധം പുതുക്കുന്നതിനും ക്രൈസ്തവ കൂട്ടായ്മയിൽ കൂടുതൽ സജീവമാകുന്നതിനും സഹായിക്കുന്ന വിവിധ സെഷനുകൾ ക്യാമ്പിൽ ഉണ്ടായിരിക്കും.

ഇതോടൊപ്പം കുട്ടികൾക്കായി “Little Lights” എന്ന പേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പാസ്റ്റർ പ്രിൻസ് ജോസഫ് കുട്ടികളുടെ പരിപാടിയിൽ ശുശ്രൂഷിക്കും. കുട്ടികളുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ ആത്മീയ പഠനങ്ങളും വിവിധ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

യുവജനങ്ങളുടെയും കുട്ടികളുടെയും ആത്മീയ വളർച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്യാമ്പിലേക്ക് വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ക്യാമ്പിന്റെ വിജയത്തിനായി വിശ്വാസികളുടെ പ്രാർത്ഥനയും സഹകരണവും സംഘാടകർ അഭ്യർഥിച്ചു. സിസ്റ്റർ കെസിയ പൗലോസ് , പാസ്റ്റർ സുനിൽ കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading