ക്രിസ്റ്റി ഫില്ലിന്റെ സംസ്കാരം സെപ്റ്റംബർ 19 ന് പത്തനാപുരം കടക്കാമൺ ഏ.ജി. സഭാ സെമിത്തേരിയിൽ
പത്തനാപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കടയ്ക്കാമൺ മൂലമണ്ണിൽ ഫിൽ മാത്യുവിന്റെ ഭാര്യ ക്രിസ്റ്റി ഫില്ലിന്റെ സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും.
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ പുത്തൂർ വാറൂർ ഗ്രെയ്‌സ് വില്ലയിൽ ശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1.30 മുതൽ 2 വരെ പത്തനാപുരം കടക്കാമൺ ഏ.ജി. സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.

പുത്തൂർ വാറൂർ ഗ്രെയ്‌സ് വില്ലയിൽ പരേതനായ രാജു ഉമ്മൻ – മോളി രാജു (ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് ഡിപ്പാർട്ട്മെന്റ് ബോർഡ് അംഗം) ദമ്പതികളുടെ മകളാണ്. സഹോദരൻ : ബോവസ് രാജു. (ദൈവസഭ മ്യൂസിക് ഡയറക്ടർ )
മകൻ: ആരോൺ ഫിൽ മാത്യു.

- Advertisement -


Comments are closed.