ഐ.പി.സി ഓസ്‌ട്രേലിയ–ന്യൂസിലാൻഡ് റീജിയൻ ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ഉദ്ഘാടനം ഒക്ടോബർ 17ന്

ബ്രിസ്‌ബെയ്ൻ: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി) ഓസ്‌ട്രേലിയ–ന്യൂസിലാൻഡ് റീജിയന്റെ ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ബ്രിസ്‌ബെയ്‌നിലെ ആൽബനി ക്രീക്ക് യുണൈറ്റിംഗ് ചർച്ചിൽ (652 Albany Creek Road, Albany Creek QLD 4035) ആണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

ഐ.പി.സി ഓഫ് ഗോഡിന്റെ ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ഐ.പി.സി ഓസ്‌ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ അലിയാസ് ജോൺ അധ്യക്ഷത വഹിക്കും. റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോൻ സഖറിയ പരിപാടിയിൽ പങ്കെടുക്കും.

പാസ്റ്റർ എബി എബ്രഹാം ദൈവവചനം പ്രസംഗിക്കും. ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഐ.പി.സി സഭകളെ ഏകോപിപ്പിക്കുന്നതിനും ആത്മീയ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്വീൻസ്‌ലാൻഡ് ചാപ്റ്റർ രൂപീകരിച്ചിരിക്കുന്നത്. ചാപ്റ്ററിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിശ്വാസികളും സഭാ ശുശ്രൂഷകരും വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading