മെൽബണിൽ ‘എഫ്ഫത്താ’ ആത്മീയ ശുശ്രൂഷ ഒക്ടോബർ 17ന്

മെൽബൺ: റിഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ – Be Opened’ എന്ന പേരിൽ പ്രത്യേക ആത്മീയ ശുശ്രൂഷ ഒക്ടോബർ 17ന് പാക്കനഹാമിൽ നടക്കും. വചനപ്രഘോഷണം, രോഗശാന്തി, വിടുതൽ, ആത്മീയ മുന്നേറ്റം എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

News Middle Advt Banner

ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെ പാക്കനഹാം ബാപ്റ്റിസ്റ്റ് ചർച്ച് ഹാൾ നമ്പർ രണ്ടിൽ ശുശ്രൂഷ നടക്കും. 1 ബെന്റ്ലി കോർട്ട്, പാക്കനഹാം, മെൽബൺ, വിക്ടോറിയ 3810 ആണ് വേദി.

റിഹോലൈഫ് ചർച്ചിലെ ശുശ്രൂഷകരായ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ബിന്നി സി. മാത്യു എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. റിഹോലൈഫ് ആരാധനാ സംഘത്തിന്റെയും ഗായകസംഘത്തിന്റെയും നേതൃത്വത്തിൽ പ്രത്യേക ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും.

‘എഫ്ഫത്താ’ എന്ന അരമായ പദത്തിന് ‘തുറക്കപ്പെടട്ടെ’ എന്നാണ് അർഥം. ആത്മീയ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിലൂടെ പുതിയ വാതിലുകൾ തുറക്കപ്പെടുന്നതിന്റെ സന്ദേശമാണ് പരിപാടിയുടെ പ്രമേയം.

മെൽബണിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്കും കുടുംബങ്ങൾക്കും ശുശ്രൂഷയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading