വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഏഴുദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും സെപ്റ്റംബർ 21 മുതൽ

വെച്ചൂച്ചിറ: വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏഴുദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ 27 ഞായറാഴ്ച വരെ നടക്കും. ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 6.30 മുതൽ രാത്രി 9 മണി വരെയും യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

News Middle Advt Banner

അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സുമേഷ് സുകുമാരൻ, പാസ്റ്റർ ബിജു മുളവന, പാസ്റ്റർ ബിജു കൃഷ്ണൻ, പാസ്റ്റർ സജോ തോണിക്കുഴിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.

സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന സമാപന ശുശ്രൂഷയ്ക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് ഇൻചാർജ് പാസ്റ്റർ വി. ജെ. തോമസ് നേതൃത്വം നൽകും. പാസ്റ്റർ റെജി ജി. ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഉപവാസ പ്രാർത്ഥനയിലും ഉണർവ്വുയോഗങ്ങളിലും വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading