ഐപിസി തൃക്കണ്ണമംഗൽ കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ

KE News Desk Kollam

കൊട്ടാരക്കര: കേരളത്തിലെ പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള തൃക്കണ്ണമംഗലിൽ തൃക്കണ്ണമംഗൽ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കൊരിന്ത്യർ 1:23) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ മുഖ്യസന്ദേശം. സെപ്റ്റംബർ 25, 26, 27 തീയതികളിൽ തൃക്കണ്ണമംഗൽ ഐ.പി.സി. രെഹോബോത്ത് സഭാ ഗ്രൗണ്ടിലാണ് കൺവൻഷൻ നടക്കുന്നത്. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

News Middle Advt Banner

ഐ.പി.സി. കൊട്ടാരക്കര സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷൻ ഐ.പി.സി. കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു (പുനലൂർ), പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി), പാസ്റ്റർ അനീഷ് കാവാലം എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷകൾ നിർവഹിക്കും.

കൺവൻഷനിലെ സംഗീത ശുശ്രൂഷകൾ രെഹോബോത്ത് വോയ്സ് നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.കെ. മാത്യു കൺവൻഷൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബ്രദർ ഡി. അലക്സാണ്ടർ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ സംഘാടക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആത്മീയ ഉണർവിന്റെ ചരിത്രം പേറുന്ന തൃക്കണ്ണമംഗലിൽ നടക്കുന്ന കൺവൻഷനിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വചനപ്രഘോഷണം, ആരാധന, പ്രാർത്ഥന, ഗാനശുശ്രൂഷ എന്നിവയിലൂടെ അനുഗ്രഹകരമായ ആത്മീയ സംഗമത്തിനാണ് വേദിയൊരുങ്ങുന്നത്. എല്ലാ ക്രൈസ്തവ വിശ്വാസികളെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading