ദേശീയ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 22ന് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഇന്ത്യയിലെ വിവിധ പ്രയർ മൂവ്മെന്റുകളുടെയും പ്രാർത്ഥനാ കൂട്ടായ്മകളുടെയും പ്രധാന ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ദേശീയ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 22, 23 തീയതികളിൽ ബാംഗ്ലൂരിൽ നടക്കും. ബാംഗ്ലൂർ ഡോൺ ബോസ്കോ സ്കിൽ മിഷൻ ഓഡിറ്റോറിയത്തിൽ (Loyola School Bus Stop, Bannerghatta Road, Bangalore – 560076) നടക്കുന്ന സമ്മേളനം സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിച്ച് സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2ന് സമാപിക്കും.

News Middle Advt Banner

ഡോ. അലക്സ് എബ്രഹാം (ലുധിയാന), ബ്രദർ കെ.വി. പോൾ (ഹൈദരാബാദ്), പാസ്റ്റർ സാജൻ ജോയി (ബാംഗ്ലൂർ) എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ഇന്ത്യയിലെ പ്രാർത്ഥനാ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും രാജ്യവ്യാപകമായി പ്രാർത്ഥനാ കൂട്ടായ്മകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള അവസരമായിരിക്കും കോൺഫറൻസ്.

താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.

ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന ലീഡേഴ്സ് മാത്രം പങ്കെടുത്ത ‘കീ ലീഡേഴ്സ് കോൺഫറൻസ്’ കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിൽ നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണ ബാംഗ്ലൂരിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.

പാസ്റ്റർമാരായ ഷാജി കുര്യൻ (വാഴൂർ), കെ.ടി. ജോസഫ് (M.P.) എന്നിവർ കൺവീനർമാരായും കെ.ജെ. ജോബ് (വയനാട്), സിബി ജേക്കബ് (ബാംഗ്ലൂർ), ജിനോയ് കുര്യാക്കോസ് (ഭോപ്പാൽ) എന്നിവർ കോഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading