ഐപിസി രെഹോബോത്ത് തൃക്കണ്ണമംഗൽ കൺവൻഷൻ സെപ്റ്റംബർ 25 മുതൽ
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 25 മുതൽ 27 വരെ തൃക്കണ്ണമംഗലിലെ ഐപിസി രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ.

ഐപിസി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഒ. തോമസ്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
രെഹോബോത്ത് വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സംഗീതവിരുന്നും പ്രത്യേക ഗാനശുശ്രൂഷകളും കൺവൻഷന്റെ ഭാഗമായി നടക്കും. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.