ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ നാഷണൽ ഗവേണിങ് ബോഡി, ജനറൽ ബോഡി യോഗങ്ങൾ നടന്നു

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ നാഷണൽ ഗവേണിങ് ബോഡി മീറ്റിങ്ങും ജനറൽ ബോഡി മീറ്റിംഗും സെപ്റ്റംബർ 9, 10 തീയതികളിൽ ചെന്നൈയിലെ സഭയുടെ നാഷണൽ ഓഫീസിൽ നടന്നു.

News Middle Advt Banner

ഗവേണിങ് ബോഡി ചെയർമാനും സൗത്ത് ഏഷ്യൻ സൂപ്രണ്ടന്റുമായ റവ. ഡോ. സി. സി. തോമസ് യോഗങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള ഓവർസിയർമാരും ഗവേണിങ് ബോഡി അംഗങ്ങളും യോഗങ്ങളിൽ പങ്കെടുത്തു.

സഭയുടെ വരവ്–ചെലവ് കണക്കുകളുടെ അംഗീകാരം, നയപരമായ മാറ്റങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളായിരുന്നു ജനറൽ ബോഡി യോഗത്തിലെ പ്രധാന അജണ്ടകൾ. സഭയുടെ ഭരണപരവും സംഘടനാപരവുമായ വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

ചെന്നൈ നാഷണൽ ഓഫീസിലാണ് ഇരുദിവസത്തെ യോഗങ്ങളും നടന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading